Follow KVARTHA on Google news Follow Us!
ad

കള്ളനോട്ട് കേസ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കള്ളനോട്ട് കേസില്‍ ഒളിവിലായിരുന്ന ആള്‍ അറസ്റ്റില്‍. കേസിലെ രണ്ടാംപ്രതി നെടുങ്കണ്ടം ഉമ്മാക്കട വഞ്ചിക്കപ്പാറയില്‍ മുസമല്‍(46) ആണ് പിടിയിലായത് Fake money, Case, Accused, Arrest, Kerala, Idukki, Muzammil.
ഇടുക്കി: (www.kvartha.com 06/03/2015) കള്ളനോട്ട് കേസില്‍ ഒളിവിലായിരുന്ന ആള്‍ അറസ്റ്റില്‍. കേസിലെ രണ്ടാംപ്രതി നെടുങ്കണ്ടം ഉമ്മാക്കട വഞ്ചിക്കപ്പാറയില്‍ മുസമല്‍(46) ആണ് പിടിയിലായത്. 2014 ഓഗസ്റ്റ് 30 നാണ് കേസിന് ആസ്പദമായ സംഭവം.

Fake money, Case, Accused, Arrest, Kerala, Idukki, Muzammil.കള്ളനോട്ട് നിര്‍മാണത്തിന് എത്തിച്ച പേപ്പറുകള്‍, ഗ്ലാസ് ഷീറ്റ്, കമ്മട്ടം തുടങ്ങിയവ താന്നിമൂട് സ്വദേശി ഷാജന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയിരുന്നു. പിന്നീട് മുസമലിന്റെ വീട്ടില്‍ നിന്നു കംപ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍ എന്നിവയും കണ്ടെത്തി. അന്ന് അറസ്റ്റിലായ ഷാജനും മുസമലിന്റെ ഭാര്യ ജാസ്മിനും ഇപ്പോള്‍ ജാമ്യത്തിലാണ്.

സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന മുസമല്‍ വ്യാഴാഴ്ച രാത്രി പത്തരയോടെ വീട്ടില്‍ എത്തിയപ്പോള്‍ പോലിസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. മുസമലിന് യന്ത്രസാമഗ്രികളും കംപ്യൂട്ടറും കൈമാറിയ രണ്ടു തമിഴ്‌നാട് സ്വദേശികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലിസ് അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Fake money, Case, Accused, Arrest, Kerala, Idukki, Muzammil.

Post a Comment