Follow KVARTHA on Google news Follow Us!
ad

കൊക്കെയിന്‍ കേസ്: നൈജീരിയന്‍ സ്വദേശി ഒക്കോവേ അറസ്റ്റില്‍

സിനിമാതാരം ഷൈന്‍ ടോം ചാക്കോ ഉള്‍പെടെയുള്ള അഞ്ചുപേര്‍ അറസ്റ്റിലായ കൊക്കെയിന്‍ Kochi, Goa, Ernakulam, Flat, Police, Media, Remanded, Cinema, Conference, Kerala,
കൊച്ചി: (www.kvartha.com 06.03.2015) സിനിമാതാരം ഷൈന്‍ ടോം ചാക്കോ ഉള്‍പെടെയുള്ള അഞ്ചുപേര്‍ അറസ്റ്റിലായ കൊക്കെയിന്‍ കേസില്‍ മുഖ്യപ്രതിയും അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശി ഒക്കോവേ ചിഗോസി കോളിന്‍സാണ് അറസ്റ്റിലായത്. ഗോവ പോലീസിന്റെ സഹായത്തോടെ കൊച്ചി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഒക്കാവോയെ കൊച്ചിയിലെത്തിക്കും.

കേസില്‍ നേരത്തെ എറണാകുളത്തെ ഫ് ളാറ്റില്‍ വെച്ച് പിടിയിലായ സിനിമാ സംഹസംവിധായിക ബ്ലെസി, മോഡല്‍ രേഷ്മ രംഗസ്വാമി എന്നിവര്‍ക്കു കൊക്കെയിന്‍ നല്‍കിയത് ഒക്കാവോയാണെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ പ്രതികളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചപ്പോള്‍ അറസ്റ്റ് സമയത്ത് ഇവര്‍ കൊക്കെയിന്‍ ഉപയോഗിച്ചിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനപ്രതിയെ പിടികൂടിയതായി പോലീസ് അവകാശപ്പെടുന്നത്.

ഗോവയില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ പോയപ്പോള്‍ ഫ്രാങ്കെന്നയാളാണ് തങ്ങള്‍ക്ക്  കൊക്കെയിന്‍ നല്‍കിയതെന്നായിരുന്നു രേഷ്മയും ബ്ലെസിയും നേരത്തെ പോലീസിനു മൊഴി നല്‍കിയിരുന്നത്. ഫ്രാങ്കിനെ അന്വേഷിച്ച് പോലീസ് ഗോവയിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അന്വേഷണം വഴിതിരിച്ചുവിടാന്‍ ബ്ലെസി ഒരുക്കിയ കെട്ടുകഥയാണ് ഫ്രാങ്കിന്റെ കാര്യമെന്നാണു പോലീസ് ഇപ്പോള്‍ കരുതുന്നത്.

അതേസമയം ഒക്കാവോ കൊച്ചിയിലെത്തിയാണ്  കൊക്കെയിന്‍ കൈമാറിയതെന്നാണ്  പോലീസ് പറയുന്നത്. ഇയാള്‍ സ്ഥിരമായി കൊച്ചിയില്‍ കൊക്കെയിന്‍ എത്തിച്ചിരുന്നുവെന്നും സ്‌മോക്കേഴ്‌സ് പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നുവെന്നും പോലീസ് പറയുന്നുണ്ട്.

കേസില്‍ കഴിഞ്ഞദിവസം റിമാന്‍ഡിലായ പ്രതി ഷൈന്‍ ചാക്കോ താന്‍ കൊക്കെയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നല്ലോ എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഷൈന്‍ ടോമിനെ എറണാകുളം സെഷന്‍സ് കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താന്‍ സുഹൃത്തുക്കളെ കാണാനും സിനിമാ ചര്‍ച്ചകള്‍ക്കുമായാണ് സഹസംവിധായിക കൂടിയായ ബ്‌ളസിയുടെ ഫ്‌ളാറ്റില്‍ പോയതെന്നും ഷൈന്‍ ആവര്‍ത്തിച്ചിരുന്നു.

Kochi, Goa, Ernakulam, Flat, Police, Media, Remanded, Cinema, Conference, Kerala,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Cocaine case: Nigerian man Chikosi arrested, Kochi, Goa, Ernakulam, Flat, Police, Media, Remanded, Cinema, Conference, Kerala.

Post a Comment