Follow KVARTHA on Google news Follow Us!
ad

വൈദ്യുതിലൈന്‍ താഴേക്ക് വീണ് ബൈക്ക് യാത്രക്കാരിയായ അദ്ധ്യാപികയ്ക്ക് പരിക്ക്

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതിലൈന്‍ താഴേക്കുവീണ് കഴുത്തില്‍ ചുറ്റി അദ്ധ്യാപികയ്ക്ക് പരിക്കേറ്റു. മുട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക Thodupuzha, Accident, Teacher, Kerala, Injured, Bike Accident, Electric Line.
തൊടുപുഴ: (www.kvartha.com 30/03/2015) സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതിലൈന്‍ താഴേക്കുവീണ് കഴുത്തില്‍ ചുറ്റി അദ്ധ്യാപികയ്ക്ക് പരിക്കേറ്റു. മുട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക ബേബി മാത്യുവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ മുതലക്കോടം പഴുക്കാകുളം റോഡില്‍ സപ്യായാന്‍സിയ സെന്ററിന് മുമ്പിലാണ് സംഭവം.

മുതലക്കോടത്ത് ബസിറങ്ങിയ ബേബിയെ മകള്‍ അഞ്ജുമരിയ സ്‌കൂട്ടറില്‍ കൂട്ടികൊണ്ടുപോകുമ്പോഴാണ് അപകടം. വൈദ്യുതി കമ്പി താഴ്ന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും വാഹനം നിര്‍ത്തും മുമ്പ് പിന്നിലിരുന്ന ബേബിയുടെ കഴുത്തില്‍ കമ്പി ചുറ്റുകയായിരുന്നു. റോഡില്‍ വീണ ബേബിയുടെ തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 Thodupuzha, Accident, Teacher, Kerala, Injured, Bike Accident, Electric Line.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Accident, Teacher, Kerala, Injured, Bike Accident, Electric Line.

Post a Comment