Follow KVARTHA on Google news Follow Us!
ad

സെമിയില്‍ തോറ്റ് ഇന്ത്യ പുറത്ത്; ഇനി ഓസീസ് - കിവീ കലാശക്കൊട്ട്

സെമിയില്‍ ഓസ്‌ട്രേലിയയോട് 95 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്തായി Cricket, Sports, World Cup, India, Australia
സിഡ്‌നി: (www.kvartha.com 26.03.2015) സെമിയില്‍ ഓസ്‌ട്രേലിയയോട് 95 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്തായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിന് തുടക്കത്തില്‍ പിഴച്ചെങ്കിലും പിന്നീട് അവര്‍ കരകയറി. സ്മിത്തിന്റെ (105) സെഞ്ച്വറിയുടെ കരുത്തില്‍ ഓസീസ് ഉയര്‍ത്തിയ 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ടായി.

മികച്ച തുടക്കമാണ് ധവാനും (45) രോഹിത് ശര്‍മയും (34) ഇന്ത്യയ്ക്ക് നല്‍കിയത്. സ്‌കോര്‍ ബോര്‍ഡ് 76 ല്‍ എത്തി നില്‍ക്കെ ധവാന്‍ പുറത്തായതോടെയാണ് കളി കീഴ്‌മേല്‍മറിഞ്ഞത്. പിന്നാലെ വന്ന കോഹ്ലി (ഒന്ന്) ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. രോഹിതും സുരേഷ് റൈനയും (ഏഴ്) കോഹ്ലിയുടെ പിന്നാലെ പോയി. ഇതോടെ 108 റണ്‍സിന് നാല് വിക്കറ്റെന്ന നിലയിലായി ടീം ഇന്ത്യ.

അഞ്ചാം വിക്കറ്റില്‍ ധോണി (65) - രഹാനെ (44) സഖ്യം 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെ പുറത്തായതോടെ ജഡേജയാണ് ക്രീസിലെത്തിയത്. അപ്പോഴേക്കും ഇന്ത്യ ഏതാണ്ട് തോല്‍വി ഉറപ്പിച്ചിരുന്നു. 208ല്‍ എത്തി നില്‍ക്കെ ജഡേജ (16) യും പുറത്തായി. ഏഴാമനായി ധോണി പുറത്താകുമ്പോഴേക്കും ഇന്ത്യയുടെ സ്‌കോര്‍ 231. വാലറ്റക്കാരുടെ മൂന്ന് വിക്കറ്റുകള്‍ രണ്ട് റണ്‍സെടുക്കുന്നതിനിടെ കൊഴിഞ്ഞു. 233 ന് ഫിനിഷ്.

ഓസീസിനായി ഫോക്‌നര്‍ മൂന്നും സ്റ്റാര്‍ക്കും ജോണ്‍സണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചും (81) ഓസീസ് നിരയില്‍ തിളങ്ങി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഓസീസ് ന്യൂസീലാന്‍ഡിനെ നേരിടും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Cricket, Sports, World Cup, India, Australia, Australia beat India to reach final.

Post a Comment