Follow KVARTHA on Google news Follow Us!
ad

യുവതി ഖുര്‍ ആന്‍ കത്തിച്ചു: ആള്‍ക്കൂട്ടം യുവതിയെ തല്ലിക്കൊന്നു, മൃതദേഹം കത്തിച്ച് നദിയിലെറിഞ്ഞു

27കാരിയായ യുവതി വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചു. പ്രകോപിതരായ ജനക്കൂട്ടം യുവതിയെKabul, Report, Media, Police, Website, Stone Pelting, River, World,
കാബൂള്‍: (www.kvartha.com 21.03.2015) 27കാരിയായ യുവതി വിശുദ്ധ ഗ്രന്ഥമായ ഖുര്‍ ആന്‍
കത്തിച്ചു. പ്രകോപിതരായ ജനക്കൂട്ടം യുവതിയെ ചവിട്ടിയും തല്ലിയും കൊന്നു. അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ഷെഹദോ ഷംഷീറ മോസ്‌കിനടുത്ത് കഴിഞ്ഞദിവസമാണ് സംഭവം.

മര്‍ദനത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം ഒടുവില്‍ കത്തിച്ച ശേഷം നദിയില്‍ എറിയുകയായിരുന്നുവെന്നാണ് വിവരം.  ജനക്കൂട്ടം മത്സരിച്ച് മര്‍ദിക്കുന്നതിന്റെയും  മരക്കഷണം കൊണ്ട് തലയ്ക്കടിയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിക്ക് മനോരോഗമുണ്ടെന്നാണ് റിപോര്‍ട്ടു ചെയ്യുന്നത്.

ഒടുവില്‍ അവശയായി നിലത്ത് വീണ യുവതിയെ ആളുകള്‍ കല്ലെറിയുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് അക്രമികളെ വിരട്ടിയോടിച്ചത്.  സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് സാദ്ദിഖ് സിദ്ദിഖി അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആളുകള്‍ കത്തിച്ച്  നദിയിലെറിഞ്ഞ യുവതിയുടെ മൃതദേഹം പിന്നീട് അഗ്‌നിശമന സേനാംഗങ്ങള്‍
 Afghan mob kills woman for allegedly burning Quran, Kabul, Report, Media, Police, Website, എത്തിയാണ് പുറത്തെടുത്തത്. താലിബാന്‍ തീവ്രവാദികളുടെ ഭരണം അടിച്ചമര്‍ത്തിയശേഷം ഇത്തരം സംഭവങ്ങള്‍ കാബൂളില്‍ കുറഞ്ഞുവരികയായിരുന്നു. എന്നാല്‍, ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ഇത്തരം കാടത്തനടപടികള്‍ പിന്‍തുടരുന്നതായാണ് സംഭവത്തില്‍ നിന്നും മനസിലാകുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Afghan mob kills woman for allegedly burning Quran, Kabul, Report, Media, Police, Website, Stone Pelting, River, World.

Post a Comment