Follow KVARTHA on Google news Follow Us!
ad

മുകേഷുമായുള്ള വിവാഹമോചനക്കേസ് പരിഗണിക്കുന്നതിനിടെ സരിത കോടതിയില്‍ കുഴഞ്ഞുവീണു

പ്രശസ്ത സിനിമാ താരങ്ങളായ മുകേഷ് - സരിത ദമ്പതികളുടെ വിവാഹ മോചനക്കേസ് Kochi, Family, Court, Allegation, Advocate, Marriage, Kerala,
കൊച്ചി: (www.kvartha.com 04.03.2015) പ്രശസ്ത സിനിമാ താരങ്ങളായ മുകേഷ് - സരിത ദമ്പതികളുടെ വിവാഹ മോചനക്കേസ് പരിഗണിക്കുന്നതിനിടെ കുടുംബ കോടതിയില്‍ നാടകീയ രംഗങ്ങള്‍. എറണാകുളം കുടുംബ കോടതിയില്‍ കൗണ്‍സിലിങ്ങിനായി എത്തിയപ്പോഴായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

കൗണ്‍സിലിംഗിന് ശേഷം പുറത്തിറങ്ങിയ സരിത കേസില്‍ വിധി  മുകേഷിന് അനുകൂലമാകുന്നുവെന്നും തന്റെ അഭിപ്രായം കോടതി പരിഗണിക്കുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് കോടതിമുറിക്ക് പുറത്ത് സരിത കുഴഞ്ഞു വീഴുകയായിരുന്നു. മുകേഷും സരിതയും നേരത്തെ തന്നെ വിവാഹമോചിതരാണെന്നാണ് മുകേഷിന്റ വാദം. അതേസമയം തന്നെ അറിയിക്കാതെയാണ് കോടതി വിധി പ്രസ്താവിച്ചതെന്നാണ് സരിത വാദിക്കുന്നത്. ഇക്കാര്യത്തില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചുകൊണ്ടിരിക്കെയാണ് കേസ് വീണ്ടും എറണാകുളം കുടുംബകോടതിയില്‍ എത്തിയത്.

കൗണ്‍സിലിങ്ങിനായി ആദ്യം മുകേഷാണ് ജഡ്ജി മോഹന്‍ദാസുമായി സംസാരിച്ചത്. പിന്നീട് സരിതയുടെ സാന്നിധ്യത്തിലും ജഡ്ജി സംസാരിച്ചു. ഇതിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് സരിത കോടതിക്കെതിരെയും മുകേഷിനെതിരെയും പ്രതികരിച്ചത്.

Kochi, Family, Court, Allegation, Advocate, Marriage, Kerala,മുകേഷ് തന്നോട് മോശമായാണ് പെരുമാറിയതെന്ന് പറയുന്നതിനിടെ സരിത കുഴഞ്ഞു വീഴുകയായിരുന്നു. അതേസമയം സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മുകേഷിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.

നര്‍ത്തകി ദേവികയുമായി മുകേഷ് രണ്ടാം വിവാഹം ചെയ്തതിനുശേഷമാണ് സരിത വിവാഹമോചന പ്രശ്‌നവുമായി കോടതിയെ സമീപിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കിന്‍ഫ്രയിലെ തീപിടുത്തം: ഏതാനും കുടുംബങ്ങള്‍ വീടൊഴിഞ്ഞു; തീയണയ്ക്കാന്‍ നാട്ടുകാരും രംഗത്ത്
Keywords: Actors Mukesh, Saritha Appear before Court, Kochi, Family, Court, Allegation, Advocate, Marriage, Kerala.

Post a Comment