Follow KVARTHA on Google news Follow Us!
ad

ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം തുടങ്ങി: കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളം അടുത്തവര്‍ഷം മേയില്‍ പൂര്‍ത്തിയാക്കും

കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം വെള്ളിയാഴ്ച ഗവര്‍ണര്‍ ജസ്റ്റിസ് പി. Thiruvananthapuram, K.M.Mani, Budget, LDF, Kannur Airport, Kerala,
തിരുവനന്തപുരം: (www.kvartha.com 06.03.2015) കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം വെള്ളിയാഴ്ച ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു. ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രതിപക്ഷ ബഹളത്തിനും ബഹിഷ്‌കരണത്തിനുമിടെയാണ് സമ്മേളനത്തിന് തുടക്കമായത്.

ബാര്‍ കോഴയില്‍പെട്ട്  ആരോപണ വിധേയനായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയിലെത്തിയ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ സഭയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു.

കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളം അടുത്തവര്‍ഷം മേയില്‍ പൂര്‍ത്തിയാക്കുമെന്നും, വിഴിഞ്ഞം, മെട്രോ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും, പാലക്കാട് ഐഐടി അടിയന്തരപ്രാധാന്യത്തോടെ പൂര്‍ത്തിയാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഭൂരഹിത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും, 45 മീറ്ററില്‍ ഹൈവേ വികസനവുമായി മുന്നോട്ട് പോകും, 7093 ഏക്കര്‍ ഭൂമി ഭൂരരഹിതരായ ആദിവാസികള്‍ക്ക് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തെ 2016ല്‍ ജൈവസംസ്ഥാനമാക്കും. തിരുവനന്തപുരത്തും കോന്നിയിലും മെഡിക്കല്‍ കോളജുകള്‍ തുറക്കും. കാരുണ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ആരോഗ്യ പരിശോധനകള്‍ സൗജന്യമാക്കും. ആദിവാസികള്‍ക്കു ഗുരുകുലം പദ്ധതിയിലൂടെ വിദ്യാഭ്യാസം ഉറപ്പാക്കും. വയനാട്ടിലും നിലമ്പൂരിലും ആനത്താവളം സ്ഥാപിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍

കോന്നിയിലെ ഇക്കോ ടൂറിസം പദ്ധതി ഈ വര്‍ഷം തുടങ്ങും. 2016ല്‍ എല്ലാ കാമ്പസും ലഹരിവിമുക്തമാക്കും.
പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
വെറ്ററിനറി, കാര്‍ഷിക സര്‍വകലാശാലകളില്‍ കര്‍ഷകരുടെ മക്കള്‍ക്ക് സംവരണം.
തെരുവു വിളക്കുകള്‍ എല്‍ഇഡി ആക്കും.
പട്ടിക ജാതി വിഭാഗത്തിലെ മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ്
ടൂറിസം മേഖലയില്‍ വിപുലപരിപാടികള്‍

കൊറിയര്‍, പാര്‍സല്‍ സര്‍വീസ് ആരംഭിക്കാന്‍ നടപടി
കെ എസ് ആര്‍ ടി സി കൂടുതല്‍ ബസുകള്‍ പുറത്തിറക്കും
റോഡ് സുരക്ഷയ്ക്ക് ശുഭയാത്ര പദ്ധതി
നഗരങ്ങളില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സൗകര്യം
റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ ട്രാഫിക് നയം
ട്രഷറികളെ പൂര്‍ണമായും കംപ്യൂട്ടര്‍വല്‍കൃത കോര്‍ബാങ്കിംഗിലാക്കും
കുസാറ്റിനെ ദേശീയ ഗവേഷണസ്ഥാപനമാക്കും
റോഡ് സുരക്ഷയ്ക്ക് ശുഭയാത്ര പരിപാടി
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടം
എല്ലാ പ്രധാന റോഡുകളിലും ക്യാമറകള്‍
നഗരങ്ങളില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്
മദ്യത്തിനും മയക്കുമരുന്നിനും എതിരേ പ്രചാരണം
ഹൈവേ ആംബുലന്‍സ് നടപ്പാക്കും
ദേശീയപാതാവികസനത്തിന് സ്ഥലമേറ്റെടുക്കും
കെയുആര്‍ടിസി അടുത്ത മാര്‍ച്ചില്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമാകും

13th Kerala Assembly Session: Governor Addresses The Members,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ബൈക്കിലെത്തിയ സംഘം അക്രമിച്ച് പരിക്കേല്‍പിച്ചു

Keywords: 13th Kerala Assembly Session: Governor Addresses The Members, Thiruvananthapuram, K.M.Mani, Budget, LDF, Kannur Airport, Kerala.

Post a Comment