Follow KVARTHA on Google news Follow Us!
ad

ലിഫ്റ്റിനുള്ളില്‍ യുവതി ഇന്ത്യക്കാരനെ മാനഭംഗപ്പെടുത്തി 4500 ദിര്‍ഹം കവര്‍ന്നു

ദുബൈ: (www.kvartha.com 25/02/2015) ഇന്ത്യക്കാരനെ ലിഫ്റ്റിനുള്ളില്‍ മാനഭംഗപ്പെടുത്തി 4500 ദിര്‍ഹം കവര്‍ന്നതായി പരാതി.Bur Dubai, Robbed, Molested, Dubai, UAE, Arab Woman, Indian,
ദുബൈ: (www.kvartha.com 25/02/2015) ഇന്ത്യക്കാരനെ ലിഫ്റ്റിനുള്ളില്‍ മാനഭംഗപ്പെടുത്തി 4500 ദിര്‍ഹം കവര്‍ന്നതായി പരാതി. 32കാരിയായ അറബ് യുവതിയാണ് പണം അപഹരിച്ചത്. എന്നാല്‍ കോടതിയില്‍ ഇവര്‍ കുറ്റം നിഷേധിച്ചു.

ബര്‍ ദുബൈയിലാണ് സംഭവം നടന്നത്. നാലാം നിലയിലുള്ള ഓഫീസിലേയ്ക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയ ഇന്ത്യക്കാരനെ അതിനുള്ളിലുണ്ടായിരുന്ന യുവതി മാനഭംഗപ്പെടുത്തുകയായിരുന്നു. നാലാം നിലയിലെത്തിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ച യുവാവിനെ യുവതി പിറകില്‍ നിന്നും പിടിച്ച് വലിച്ച് ലിഫ്റ്റിലിട്ടു. വീണ്ടും മാനഭംഗപ്പെടുത്തി. ഇതിനിടയില്‍ ലിഫ്റ്റ് ഏഴാം നിലയിലെത്തി. തിരിച്ച് നാലാം നിലയിലെത്തിയതോടെ യുവതിയുടെ പിടിയില്‍ നിന്നും കുതറി മാറിയ യുവാവ് ഒരു വിധത്തില്‍ പുറത്തുകടന്നു. അപ്പോഴാണ് തന്റെ പോക്കറ്റിലുണ്ടായിരുന്ന 4500 ദിര്‍ഹമടങ്ങിയ പഴ്‌സ് അപ്രത്യക്ഷമായത് യുവാവ് മനസിലാക്കുന്നത്. തുടര്‍ന്നിയാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
Bur Dubai, Robbed, Molested, Dubai, UAE, Arab Woman, Indian,
അല്‍ റിഫ പോലീസ് സ്‌റ്റേഷനിലും നേരത്തേ യുവതിക്കെതിരെ സമാനമായ പരാതി ലഭിച്ചിരുന്നു.

SUMMARY: An Arab woman allegedly molested an Indian man and snatched his wallet in an elevator in Bur Dubai in December, the Dubai Criminal court heard on Tuesday.

Keywords: Bur Dubai, Robbed, Molested, Dubai, UAE, Arab Woman, Indian,

Post a Comment