Follow KVARTHA on Google news Follow Us!
ad

ഭാര്യയുടെ പാസ്‌പോര്‍ട്ട് നല്‍കി ഇന്തോനേഷ്യന്‍ യുവതിയെ യുഎഇയിലേയ്ക്ക് കടത്താന്‍ ശ്രമം; ഒമാനി അറസ്റ്റില്‍

അല്‍ ഐന്‍: (www.kvartha.com 25/02/2015) ഭാര്യയുടെ പാസ്‌പോര്‍ട്ട് നല്‍കി ഇന്തോനേഷ്യന്‍ യുവതിയെ യുഎഇയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച ഒമാനി അറസ്റ്റിലായിUAE, Omani, Indonesia, Woman, Trafficking, Arrest, ID,
അല്‍ ഐന്‍: (www.kvartha.com 25/02/2015) ഭാര്യയുടെ പാസ്‌പോര്‍ട്ട് നല്‍കി ഇന്തോനേഷ്യന്‍ യുവതിയെ യുഎഇയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച ഒമാനി അറസ്റ്റിലായി. പിടിയിലായ ഇന്തോനേഷ്യന്‍ യുവതിയെ നേരത്തേ യുഎഇയില്‍ നിന്നും നാടുകടത്തിയതായിരുന്നു. പിടിയിലായ യുവതിക്ക് മാരകമായ പകര്‍ച്ചവ്യാധിയുള്ളതായും അധികൃതര്‍ കണ്ടെത്തി. 700 ദിര്‍ഹം വാങ്ങിയായിരുന്നു യുവതിയെ കടത്തല്‍.

യുഎഇയ്ക്കും ഒമാനിനും ഇടയിലുള്ള അല്‍ ഹിലി അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് ഇരുവരും അധികൃതരുടെ കൈയ്യിലകപ്പെട്ടത്. വാഹനത്തിലെത്തിയ യുവാവ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. അധികൃതര്‍ ഐഡി കാര്‍ഡുകള്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാവ് തന്റേയും ഭാര്യയുടേയും ഐഡികളാണ് നല്‍കിയത്. ഒപ്പമുള്ള യുവതി തന്റെ ഭാര്യയാണെന്നും യുവാവ് പറഞ്ഞു.

എന്നാല്‍ സംശയം തോന്നിയ പോലീസ് യുവതിയുടെ മുഖം കാണണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് യുവാവിനൊപ്പമുള്ളത് നാടുകടത്തപ്പെട്ട യുവതിയാണെന്ന് പോലീസ് കണ്ടെത്തിയത്.

UAE, Omani, Indonesia, Woman, Trafficking, Arrest, ID,പകര്‍ച്ചവ്യാധിയുള്ളതായി കണ്ടെത്തിയതിനാലാണ് തന്നെ നാടുകടത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ ജീവിത പ്രാരാബ്ധങ്ങള്‍ ഉള്ളതിനാലാണ് വീണ്ടും രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചതെന്നും അവര്‍ വ്യക്തമാക്കി.

SUMMARY: An Omani tried to smuggle an Indonesian woman into the UAE for just Dh700 although she had been deported from the country after she was found to be suffering from a contagious disease, a newspaper reported on Wednesday.

Keywords: UAE, Omani, Indonesia, Woman, Trafficking, Arrest, ID,

Post a Comment