Follow KVARTHA on Google news Follow Us!
ad

സിപിഐക്ക് ഒരു മുസ്ലിം സെക്രട്ടറി: അതോ ഇസ്മായീലിനെ വെട്ടുമോ?

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഇതാദ്യമായി മുസ്ലിം സമുദായത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി Thiruvananthapuram, Kottayam, Conference, Controversy, Kerala,
തിരുവനന്തപുരം: (www.kvartha.com 26.02.2015) ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഇതാദ്യമായി മുസ്ലിം സമുദായത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി ഉണ്ടാകാന്‍ സാധ്യത ശക്തമായി. വ്യാഴാഴ്ച കോട്ടയത്ത് ആരംഭിച്ച സിപിഐ സംസ്ഥാന സമ്മേളനം ശനിയാഴ്ച അവസാനിക്കുമ്പോള്‍ കെ ഇ ഇസ്മായീല്‍ സെക്രട്ടറിയാകാനാണു സാധ്യത. എന്നാല്‍ ഇസ്മായീലിനെ വെട്ടാനും സജീവ നീക്കമുണ്ട്.

കാനം രാജേന്ദ്രനെ സെക്രട്ടറിയാക്കാനാണ് ഈ വിഭാഗത്തിന്റെ ശ്രമം. മുന്‍ മന്ത്രിയും സിപിഐ നിയമസഭാകക്ഷി നേതാവും തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അഴിമതി വിവാദത്തില്‍പെട്ട് നടപടി നേരിട്ടയാളുമായ സി ദിവാകരന്റെ നേതൃത്വത്തിലാണ് ഇസ്മായീല്‍ വിരുദ്ധ ചരടുവലികള്‍. എന്നാല്‍ ദിവാകരനു പാര്‍ട്ടിയില്‍ പഴയ പിന്തുണ ഇല്ലാത്തത് ഈ നീക്കത്തെ ദുര്‍ബലപ്പെടുത്തുന്നുമുണ്ട്.

പാര്‍ട്ടിയില്‍ നിന്ന് ഇതേ വിവാദത്തില്‍പ്പെട്ടുതന്നെ നടപടി നേരിട്ട മുന്‍ ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ നായര്‍, മറ്റൊരു ജില്ലാതല നേതാവായിരുന്ന വെഞ്ഞാറമൂട് ശശി തുടങ്ങിയവരും ഇസ്മായീല്‍ വിരുദ്ധ നീക്കങ്ങള്‍ക്കു പിന്നിലുണ്ടത്രേ. ഇരുവരും ഇപ്പോള്‍ സിപിഐയില്‍ ഇല്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് സംസ്ഥാന സമ്മേളന പ്രതിനിധികളെക്കൊണ്ട് ഇസ്മായീലിനെതിരെ സംസാരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്നാണു വിവരം.

കോട്ടയം സ്വദേശിയായ കാനം രാജേന്ദ്രന്‍ സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസിയുടെ പ്രമുഖ നേതാവാണ്. എന്നാല്‍ എഐടിയുസി പൂര്‍ണമായി കാനത്തിനെ പിന്തുണയ്ക്കുന്നില്ല. അവസാനത്തെ നായനാര്‍ സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്ന ഇസ്മായീല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ തോറ്റതും ഇടതുമുന്നണിയില്‍ വിവാദമായിരുന്നു. നാലു തവണ എംഎല്‍എ ആയി. അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. കാനം നിലവില്‍ എഐടിയുസി സംസ്ഥാന പ്രസിഡന്റാണ്.

അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ രൂപീകരണ കാലം മുതല്‍ നിരവധി മുസ്ലിം നേതാക്കള്‍ പാര്‍ട്ടിയുടെ നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും സെക്രട്ടറിയാക്കിയിട്ടില്ല. പാര്‍ട്ടി രണ്ടായ ശേഷം സിപിഐയും സിപിഎമ്മും പിന്തുടരുന്നത് ഇതേ രീതിയാണ്. അതിന് സിപിഐയില്‍ ഇക്കുറി മാറ്റമുണ്ടാകുമോ എന്നാണ് കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
New CPI State Secretary Will Be A Muslim Leader?, Thiruvananthapuram, Kottayam, Conference, Controversy, Kerala.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: New CPI State Secretary Will Be A Muslim Leader?, Thiruvananthapuram, Kottayam, Conference, Controversy, Kerala.

Post a Comment