Follow KVARTHA on Google news Follow Us!
ad

ശമ്പളം കുത്തനേ വെട്ടിക്കുറച്ചു; അമൃത ടിവിയില്‍ നിന്നു നീലന്‍ പടിയിറങ്ങുന്നു

അമൃത ടിവി ചീഫ് എക്‌സിക്യുട്ടീവ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ നീലന്‍ രാജിവയ്ക്കുന്നു. അദ്ദേഹം മാനേജ്‌മെന്റിനു Neelan, Resign, Amritha TV, Channel, News Reporter, Kerala, Malayalam News, Neelan resigned from Amritha TV.
തിരുവനന്തപുരം: (www.kvartha.com 27/02/2015) അമൃത ടിവി ചീഫ് എക്‌സിക്യുട്ടീവ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ നീലന്‍ രാജിവയ്ക്കുന്നു. അദ്ദേഹം മാനേജ്‌മെന്റിനു രാജിക്കത്ത് നല്‍കി. എന്നാല്‍ നീലനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് സഹപ്രവര്‍ത്തകരും അമൃതാനന്ദമയീ മഠവും എന്നാണു വിവരം.

അമൃത ടിവിയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയും 'പുതിയ തലമുറയ്ക്ക്' വാര്‍ത്താ വിഭാഗത്തിന്റെ ഉള്‍പ്പെടെ ചുമതലകള്‍ കൈമാറുകയും ചെയ്യുന്നതിന്റെ ഭാഗമായി നീലന്റെ ശമ്പളം വെട്ടിക്കുറച്ചതാണ് പെട്ടെന്നുള്ള രാജിക്ക് പ്രകോപനം. അദ്ദേഹത്തെപ്പോലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ വന്‍തുക ശമ്പളം നല്‍കി നിലനിര്‍ത്തേണ്ടതില്ലെന്ന് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നത്രേ. അതേസമയം, അമൃത ടിവിയില്‍ നിലനില്‍ക്കുന്ന ചില ശീതസമരങ്ങളുടെ ഭാഗമായാണ് നിലന്റെ ശമ്പളം വെട്ടിക്കുറച്ച് അദ്ദേഹത്തിനു പുറത്തേക്കു വഴിയൊരുക്കിയതെന്നും സൂചനയുണ്ട്.

സമ്പൂര്‍ണ വാര്‍ത്താ ചാനല്‍ അല്ലെങ്കിലും ശ്രദ്ധേയമായ വാര്‍ത്താ ബുള്ളറ്റിനുകളിലൂടെ ശ്രദ്ധ നേടിയ ചാനലാണ് അമൃത. സമ്പൂര്‍ണ വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ അമൃത ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സൂര്യ ടിവി സമീപകാലത്ത് സ്വീകരിച്ച രീതി മാതൃകയാക്കി വാര്‍ത്താ ബുള്ളറ്റിനുകള്‍ വെട്ടിക്കുറയ്ക്കാനും കൂടുതല്‍ വിനോദ പരിപാടികള്‍ തുടങ്ങാനും അമൃതയിലും സമ്മര്‍ദം ശക്തമാണ്. അതിന്റെ ഭാഗമായി വിദ്യാഭ്യാസ വാര്‍ത്താ പരിപാടികളിലും മറ്റും ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തുകയും അത്തരം ചില പരിപാടികള്‍ നിര്‍ത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനോടൊന്നും നീലന്‍ അനുകൂലമായല്ല പ്രതികരിച്ചത്. വിനോദ പരിപാടികള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുവഴി പരസ്യ വരുമാനം വര്‍ധിക്കുമെങ്കിലും മാധ്യമം എന്ന നിലയില്‍ അമൃതയുടെ പ്രസക്തി താഴേക്കു പോകുമെന്നു ചൂണ്ടിക്കാട്ടിയാണ് നീലനും മറ്റും എതിര്‍പ്പു പ്രകടിപ്പിച്ചത് എന്ന് അറിയുന്നു. അമൃതയുടെ രാത്രി പത്തുമണി വാര്‍ത്തയ്ക്കും മറ്റും നിരവധി പ്രേക്ഷകരാണ് ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റില്‍ നിന്നാണ് നീലന്‍ അമൃതയില്‍ എത്തിയത്. അമൃത ടിവി ആരംഭിച്ചപ്പോള്‍ അദ്ദേഹത്തെ വന്‍തുക വാഗ്ദാനം ചെയ്ത് അവിടേക്ക് ക്ഷണിച്ച് വലിയ തസ്തിക നല്‍കുകയാണുണ്ടായത്.
Neelan, Resign, Amritha TV, Channel, News Reporter, Kerala, Malayalam News, Neelan resigned from Amritha TV.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Neelan, Resign, Amritha TV, Channel, News Reporter, Kerala, Malayalam News, Neelan resigned from Amritha TV.

Post a Comment