Follow KVARTHA on Google news Follow Us!
ad

മോഡിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍: മലയാളി അധ്യാപികയുടെ ജോലി പോയി

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത മലയാളി Doha, Embassy, Criticism, Controversy, Allegation, Resignation, Suspension, Complaint, Gulf,
ദോഹ: (www.kvartha.com 27.02.2015) പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത മലയാളി അധ്യാപികയുടെ ജോലി പോയി. ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക വി സി ബിജയ്ക്കാണ് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂര്‍ണ്‍ ഫേസ്ബുക്കിലിട്ടതിന് ജോലി രാജിവെക്കേണ്ടിവന്നത്. സംഭവം വിവാദമായതോടെ അധ്യാപിക ജോലി രാജിവെക്കുകയോ പുറത്താക്കുകയോ വേണമെന്ന ആവശ്യം സ്‌കൂള്‍ മാനേജ്‌മെന്റ് ഉന്നയിച്ചു. ഇതോടെ രാജി രാജിവെക്കാന്‍ അധ്യാപിക തയ്യാറാവുകയായിരുന്നു.

ദോഹയിലെ സാംസ്‌കാരിക രംഗത്ത് സജീവമായി ഇടപെടുന്ന അധ്യാപിക ഒരാഴ്ച മുമ്പാണ് ഫേസ്ബുക് വാളില്‍ മോഡിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇന്ത്യന്‍ എംബസിയില്‍ ടീച്ചര്‍ക്കെതിരെ പരാതി ലഭിക്കുകയും ചെയ്തു. ഇ മെയിലില്‍ വന്ന പരാതി ടീച്ചര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി  എംബസി, സ്‌കൂളിന് ഫോര്‍വേര്‍ഡ് ചെയ്തു.

തുടര്‍ന്ന് അധ്യാപികയെ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി മൂന്ന് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു. പിന്നീട് പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പരിഹരിച്ചതോടെ അധ്യാപികയെ ജോലിയില്‍ തിരിച്ചെടുത്തു. എന്നാല്‍, സ്‌കൂളില്‍ നിന്ന് ടീച്ചറെ  ഒഴിവാക്കാന്‍ ചില ഭാഗത്ത് നിന്നും നിരന്തരം സമ്മര്‍ധമുണ്ടായതോടെ അധികൃതര്‍ ടീച്ചറെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ടീച്ചര്‍ക്കെതിരെ നടപടിയെടുക്കാനായി എംബസിയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ധമുണ്ടായതായും ആരോപണമുണ്ട്. അതേസമയം പ്രധാനമന്ത്രിക്കെതിരായ പോസ്റ്റായതിനാലും അധ്യാപികയുടെ ഫേസ്ബുക് അക്കൗണ്ടില്‍ അവര്‍ ജോലിചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ സ്‌കൂളിന്റെ പേരും ലോഗോയും ഉള്ളതിനാലാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. അല്ലാതെ ടീച്ചര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാഹ്യ  സമ്മര്‍ദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Doha, Embassy, Criticism, Controversy, Allegation, Resignation, Suspension, Complaint, Gulf, എന്നാല്‍ ഏറെക്കാലമായി ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഫോട്ടോയാണ് താന്‍ ഷെയര്‍ ചെയ്തതെന്നാണ് അധ്യാപിക പറയുന്നത്. രാഷ്ട്രീയ വിമര്‍ശനം എന്ന രീതിയില്‍ മാത്രമാണ് താന്‍ ഇത് ഷെയര്‍ ചെയ്തത്. ഫോട്ടോ ഷെയര്‍ ചെയ്തതോടെ ഫേസ്ബുകില്‍ അധ്യാപികയ്ക്കു നേരെ ഭീഷണി കമന്റുകളുമായി നിരവധി പേരാണ്  രംഗത്തെത്തിയത്.

അധ്യാപികയുടെ ജോലി തെറിപ്പിക്കുമെന്നും ഖത്തറില്‍ നിന്ന് നാടുകടത്തുമെന്നുമടക്കമുള്ള ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് തനിക്കെതിരെയുള്ള ഭീഷണി സന്ദേശത്തിന് പിന്നിലെന്നും അവര്‍ തന്നെയാണ് എംബസിയില്‍ പരാതി നല്‍കിയതെന്നും അധ്യാപിക ആരോപിക്കുന്നു.

അതേസമയം ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ചു പരാതികള്‍ ലഭിച്ചിരുന്നതായും ഇവ സ്‌കൂള്‍
മാനേജ്‌മെന്റിന് കൈമാറിയിരുന്നതായും എംബസി വ്യക്തമാക്കി. സ്‌കൂള്‍ സ്വകാര്യ മാനേജ്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണോ എന്നത് സ്‌കൂളിന് തീരുമാനിക്കാവുന്ന കാര്യമാണെന്നും എംബസി വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Doha, Embassy, Criticism, Controversy, Allegation, Resignation, Suspension, Complaint, Gulf.

Post a Comment