Follow KVARTHA on Google news Follow Us!
ad

മഞ്ജു വാര്യര്‍ ഇനിയെന്തു ചെയ്യുമെന്ന് ചിലര്‍ക്ക് 'ആശങ്ക'; അവഗണിക്കാന്‍ ആവശ്യപ്പെട്ട് പുതിയ കൂട്ടായ്മ

മലയാളികളുടെ ഇഷ്ട താരങ്ങളായ മഞ്ജു വാര്യരും ദിലീപും കോടതിയുടെ അനുമതിയോടെ ദാമ്പത്യം പിരിഞ്ഞാലും രണ്ടുപേരുടെയും Dileep, Manju Warrier, Film, Entertainment, Cinema, Actor, Actress, What's Manju Warriers next step? Somebody is concerned more than her family.
തിരുവനന്തപുരം: (www.kvartha.com 31/01/2015) മലയാളികളുടെ ഇഷ്ട താരങ്ങളായ മഞ്ജു വാര്യരും ദിലീപും കോടതിയുടെ അനുമതിയോടെ ദാമ്പത്യം പിരിഞ്ഞാലും രണ്ടുപേരുടെയും സ്വകാര്യ ജീവിതത്തില്‍ ഇനിയെന്ത് എന്നതിനേക്കുറിച്ച് സിനിമക്കാര്‍ക്ക് അവ്യക്തത ബാക്കി. അവര്‍ പുതിയ കഥകള്‍ പ്രചരിപ്പിച്ചു തുടങ്ങി. ദിലീപിനും മഞ്ജുവിനും കുടുംബാംഗങ്ങള്‍ക്കും ഇക്കാര്യത്തില്‍  മലയാള സിനിമയിലെ ഒരു വിഭാഗം നടീ നടന്മാര്‍ക്കും സംവിധായകര്‍ക്കും മറ്റുമാണ് 'ആശങ്ക' നീങ്ങാത്തത്.

നേരത്തേ ദിലീപ്- കാവ്യ വിവാഹത്തെക്കുറിച്ച് വ്യാപകമായി പ്രചരിപ്പിച്ച കേന്ദ്രങ്ങള്‍ ഇപ്പോള്‍ മഞ്ജു വാര്യരുടെ രണ്ടാം വിവാഹത്തേക്കുറിച്ചാണ് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത്. നടന്മാരുടെയോ സിനിമയുമായി ബന്ധപ്പെട്ട മറ്റാരുടെയെങ്കിലുമോ പേരു പ്രചരിപ്പിക്കാന്‍ ഇട കിട്ടാത്തതുകൊണ്ട്, വരന്‍ ആരെന്ന് അറിയില്ലെന്ന മട്ടിലാണ് പല സിനിമാ സെറ്റുകളിലും ഊഹാപോഹം പരത്തുന്നതെന്ന് മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ തിരക്കഥാകൃത്തും സംവിധായകനും നടനുമായ പ്രമുഖനുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറഞ്ഞു. 

ഇത്തരം കുപ്രചരണങ്ങള്‍ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കുന്നവരില്‍ ഒരാളായ ഇദ്ദേഹം തിരക്കഥ എഴുതിയ സൂപ്പര്‍ഹിറ്റ് ചിത്രത്തിലാണ് മഞ്ജുവാര്യര്‍ വിവാഹത്തിനു മുമ്പ് അവസാനമായി അഭിനയിച്ചത്. പ്രമുഖ സംവിധായകന്‍ ആഷിക് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍ തുടങ്ങിയവരും മഞ്ജുവിനെ കേന്ദ്രീകരിച്ചുള്ള പരദൂഷണത്തിനെതിരേ സിനിമാ രംഗത്ത് പരസ്യമായി നിലപാടെടുത്തവരാണ്. മഞ്ജുവിനെതിരെ മാത്രമല്ല, മറ്റു പലര്‍ക്കുമെതിരെ നടത്തുന്ന അപകീര്‍ത്തികരമായ പ്രചാരണങ്ങളെയും ഇവര്‍ പരസ്യമായി എതിര്‍ക്കാറുണ്ട്. 

മലയാള സിനിമാരംഗത്ത് നടിമാരുടെ സ്വകാര്യ ജീവിതം തകര്‍ക്കുന്ന പ്രചരണം നടത്തുകയും നടിമാരെല്ലാം നടന്മാര്‍ക്കും സംവിധായകര്‍ക്കും വഴങ്ങാനുള്ളവര്‍ മാത്രവുമാണെന്ന വിധത്തില്‍ ഇടപെടുകയും ചെയ്യുന്ന രീതിക്കെതിരായ പുതിയ കൂട്ടായ്മ റിമയുടെ നേതൃത്വത്തില്‍ അപ്രഖ്യാപിതമായി രൂപംകൊണ്ടിട്ടുമുണ്ട്. ഉന്നത വിദ്യാഭ്യാസവും സാമൂഹ്യബോധവുമുള്ള പുതുതലമുറ നടിമാരില്‍ ചിലരാണ് ഇതില്‍ സജീവമായുള്ളത്. കുപ്രചാരണങ്ങളില്‍ തകരരുതെന്ന് സ്വകാര്യമായി ഇവര്‍ മഞ്ജു വാര്യരോട് ആവശ്യപ്പെടുകയും പിന്തുണ അറിയിക്കുകയും ചെയ്തിട്ടുമുണ്ടത്രേ. 

അതേസമയം, ഷീ ടാക്‌സി ഉള്‍പ്പെടെയുള്ള സ്ത്രീശാക്തീകരണ സംരംഭങ്ങളുമായി അടുത്തുനില്‍ക്കുന്ന മഞ്ജു വാര്യര്‍ ആ ദിശയില്‍ കൂടുതല്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്നാണു വിവരം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ നല്ല സിനിമകളില്‍ അഭിനയിക്കുകയും ചെയ്യും. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ സംരംഭമായ ഷീ ടാക്‌സിയുടെ ഗുഡ്‌വില്‍ അംബാസിഡറായ അവര്‍ക്ക് അതിനു പ്രതിഫലം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷേ, അതുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് എത്തുന്നതിനോ താമസത്തിനോ ഉള്‍പ്പെടെ ഒരു രൂപ പോലും അവര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് അറിയുന്നു.
Dileep, Manju Warrier, Film, Entertainment, Cinema, Actor, Actress, What's Manju Warriers next step? Somebody is concerned more than her family.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Dileep, Manju Warrier, Film, Entertainment, Cinema, Actor, Actress, What's Manju Warriers next step? Somebody is concerned more than her family.

Post a Comment