Follow KVARTHA on Google news Follow Us!
ad

അര നിമിഷത്തെ തോന്നല്‍ തകര്‍ത്തത് രണ്ടു ജീവിതങ്ങള്‍

കഴിഞ്ഞ തവണ ഭര്‍ത്താവ് സൗദിയില്‍ നിന്നും വന്നപ്പോഴാണ് അവള്‍ക്ക് നല്ല സ്മാര്‍ട്ട് ഫോണ്‍ കൊണ്ടു വന്നത്. ഭര്‍ത്താവിനൊപ്പം നഗരത്തിലെത്തി സിം Love, Friends, Marriage, Wedding, Father, Mother, Daughter, Article, 22 Year Old, Life, What happens after you elope part 3.
ഒളിച്ചോട്ടത്തിന്റെ കാണാപുറങ്ങള്‍: ഭാഗം മൂന്ന്


(www.kvartha.com 27.01.2015) കഴിഞ്ഞ തവണ ഭര്‍ത്താവ് സൗദിയില്‍ നിന്നും വന്നപ്പോഴാണ് അവള്‍ക്ക് നല്ല സ്മാര്‍ട്ട് ഫോണ്‍ കൊണ്ടു വന്നത്. ഭര്‍ത്താവിനൊപ്പം നഗരത്തിലെത്തി സിം കാര്‍ഡ് വാങ്ങി. ഭര്‍ത്താവു തന്നെ വാട്ട്‌സ് ആപ്പിന്റെ സാധ്യതകള്‍ അവളെ പഠിപ്പിച്ചു. പുതിയതോരോന്ന് പഠിക്കുമ്പോഴും ഒരു കുട്ടിയുടെ കൗതുകമായിരുന്നു അവള്‍ക്ക്.
40 ദിവസത്തെ ലീവ് കഴിഞ്ഞതും അവന്‍ സൗദിയിലേക്ക് വിമാനം കയറി. പിന്നെ വാട്ട്‌സ് ആപ്പിലൂടെയായിരുന്നു അവര്‍ സന്ദേശം കൈമാറിയത്. ഫോട്ടോ അയച്ചും മെസേജ് കുത്തിക്കുറിച്ചും അവര്‍ ഒരുപാട് സന്തോഷിച്ചു. പക്ഷേ അത് ഒരുപാട് കാലം നിലനിന്നില്ല... എന്നാണെന്ന് അവള്‍ക്ക് കൃത്യമായി ഓര്‍മയില്ല. തുടര്‍ച്ചയായി 'ഹായ്' വന്നപ്പോള്‍ ഒരു രസത്തിനാണ് 'ഹും' അടിച്ചത്. പിന്നെ കുറേ ചിത്രങ്ങളും കാര്‍ട്ടൂണുകളും കൈമാറി. ആ രസം തലക്കുപിടിച്ചതോടെ രാത്രിയാവാനായി അവള്‍ കാത്തിരിക്കാന്‍ തുടങ്ങി.

എഴുത്തും പറച്ചിലുമായി അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. ഒരു ദിവസം പാതിരാത്രി റൂമിനുള്ളില്‍ ശബ്ദം കേട്ടാണ് മാതാവ്‌ എഴുന്നേറ്റത്. ലൈറ്റ് ഓണ്‍ ചെയ്ത് വാതിലില്‍ മുട്ടി. അവള്‍ വാതില്‍ തുറന്നില്ല. സംശയം തോന്നിയ മാതാവ്‌ നിരന്തരം വാതില്‍ മുട്ടിക്കൊണ്ടേയിരുന്നു. അവസാനം അവള്‍ക്ക് വാതില്‍ തുറക്കേണ്ടിവന്നു. മുറിയില്‍ അവളോടൊപ്പം ഏതോ ഒരു പയ്യനും!

പിന്നെ ഒന്നും ആലോചിക്കേണ്ടിവന്നില്ല. കണ്ണ് അടച്ച് തുറക്കുന്നതിന് മുന്‍പ് കാര്യങ്ങളില്‍ തീരുമാനമായി. സൗദിയില്‍ നിന്നും അവനെത്തി. അവള്‍ നാല്‌ വയസുകാരന്റെ കൈയ്യും പിടിച്ച് അവളുടെ വീട്ടിലേക്ക് കയറി. വീടിന്റെ ഉമ്മറത്ത് രക്ഷിതാക്കള്‍ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു. മോന്‍ ഇപ്പോള്‍ തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്നു.
Love, Friends, Marriage, Wedding, Father, Mother, Daughter, Article, 22 Year Old, Life, What happens after you elope part 3


അടുത്ത ദിവസം വായിക്കാം: 
യാത്രപറഞ്ഞ് കൂട്ടുകാരന്റെ ബൈക്കില്‍ കയറി പോയ പുന്നാരമോളെ കണ്ണീരോടെ ഓര്‍ക്കുന്ന അച്ഛന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Love, Friends, Marriage, Wedding, Father, Mother, Daughter, Article, 22 Year Old, Life, What happens after you elope part 3. 

Post a Comment