Follow KVARTHA on Google news Follow Us!
ad

തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍: ഇന്‍ഗ്ലോറിയസ് ലൈഫ്, വാട്ടീസ് സെക്‌സ് മികച്ച ചിത്രങ്ങള്‍

നാലു നാള്‍ കാഴ്ചയുടെ വിസ്മയമൊരുക്കിയ ഒമ്പതാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. ചലചിത്ര Thodupuzha, Idukki, Kerala, Film, Entertainment, Award
തൊടുപുഴ: (www.kvartha.com 27/01/2015) നാലു നാള്‍ കാഴ്ചയുടെ വിസ്മയമൊരുക്കിയ ഒമ്പതാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. ചലചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ചലച്ചിത്ര മേഖലയുടെ വളര്‍ച്ചക്ക് ഫിലിം സൊസൈറ്റികള്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ചലചിത്ര പ്രവര്‍ത്തരില്‍ പലരും ഫിലിം സൊസൈറ്റികളുടെ സംഭാവനയാണെന്നും ജോഷി മാത്യു പറഞ്ഞു.

നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയക്തമായി കേരള ചലചിത്ര അക്കാദമിയുടെ സഹകരണത്തോടെ ടൗണ്‍ ഹാളില്‍ നടത്തിയ ഫിലിം ഫെസ്റ്റിവലില്‍ 40 ലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വിവിധ ഇനങ്ങളിലുളള ചലചിത്രങ്ങള്‍ക്കായി മല്‍സരവും നടത്തിയിരുന്നു.

സമാപന സമ്മേളനത്തില്‍ ഛായാഗ്രാഹകരായ രാമചന്ദ്ര ബാബു, സണ്ണി ജോസഫ്, സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജൂറി ചെയര്‍മാന്‍ അരുണ്‍ രാജ് കര്‍ത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.എസ് രാജന്‍, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ഹാരീസ് മുഹമ്മദ്, സൊസൈറ്റി വൈസ് പ്രസിഡന്റ് യു.എ രാജേന്ദ്രന്‍, സെക്രട്ടറി എം.എം മഞ്ജുഹാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

20 മിനുട്ടു വരെയുളള ലഘുചിത്ര വിഭാഗത്തില്‍ കെ.എം ഷാഹി സംവിധാനം ചെയ്ത ഇന്‍ഗ്ലോറിയസ് ലൈഫ്, എന്റെ കുഞ്ഞുവാവക്ക്(സംവിധാനം സെബിന്‍ റോബര്‍ട്ട്), ഇങ്ങനെയും ചിലര്‍(സംവിധാനം കിരണ്‍ പ്രസാദ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. അഞ്ചു മിനുട്ടില്‍ താഴെയുളള വിഭാഗത്തില്‍ വാട്ട് ഈസ് സെക്‌സ്(ഹാഫീസ് മുഹമ്മദ്), പാപ്പിറസ്(ജോര്‍ഡിന്‍ മാത്യു), ദ ലൈന്‍ ഓഫ് ലൈഫ്(വിശ്വജ്യോതി എഞ്ചി.കോളേജ്, വാഴക്കുളം) എന്നീ ചിത്രങ്ങളും, സംഗീത ആല്‍ബങ്ങളില്‍ ലോസ്റ്റ് ലൗ(ബിബിന്‍ മോഹന്‍), സൗഹൃദം(വിപിന്‍ വിജയന്‍), കൃഷ്ണപാദം(ജിന്‍സണ്‍ തോമസ്) എ്ന്നിവയും ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Thodupuzha, Idukki, Kerala, Film, Entertainment, Award. 

Post a Comment