Follow KVARTHA on Google news Follow Us!
ad

ദേശീയ ഗെയിംസ് ഉദ്ഘാടനം 'മോഹന്‍ലാലിന്റെ വേദി'യാക്കിയതില്‍ മറ്റു സൂപ്പര്‍താരങ്ങള്‍ക്ക് പരിഭവം?

മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം വര്‍ണാഭമാക്കാന്‍ മോഹന്‍ലാലിന്റെ മാത്രം Kerala, National School Games, Sports, Entertainment, Mohanlal, Inauguration, Oommen Chandy, Complaint
തിരുവനന്തപുരം: (www.kvartha.com 29/01/2015) മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം വര്‍ണാഭമാക്കാന്‍ മോഹന്‍ലാലിന്റെ മാത്രം സാന്നിധ്യം തേടുന്നതില്‍ മലയാള സിനിമയിലെ മറ്റു മുന്‍നിര താരങ്ങള്‍ക്ക് നീരസം. എന്നാല്‍ സംസ്ഥാനത്തിന്റെ യശസ്സുയര്‍ത്തുന്ന പരിപാടിയായ ദേശീയ ഗെയിംസിനെ ഇതിന്റെ പേരില്‍ വിവാദത്തിലാക്കാന്‍ ആരും മുതിരുന്നില്ലെന്നുമാത്രം.

താര സംഘടനയായ അമ്മയുടെ പ്രമുഖ നേതാവും മറ്റു സൂപ്പര്‍താരങ്ങളുമായെല്ലാം നല്ല ബന്ധം പുലര്‍ത്തുന്ന ആളുമാണ് ലാലെങ്കിലും അമ്മയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ താരങ്ങളുമായി അടുത്ത കേന്ദ്രങ്ങള്‍ തന്നെയാണ് ഈ പരിഭവത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇനി ഉദ്ഘാടന പരിപാടിയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം സാധ്യമല്ലാത്തതുകൊണ്ട് അവര്‍ സമവായത്തിനു ശ്രമിച്ചു വിജയിച്ചതായാണു വിവരം.

എന്നാല്‍, തങ്ങളെ പങ്കെടുപ്പിക്കാത്തതിലെ പിണക്കമോ കൊതിക്കെറുവോ ആയി ഇതിനെ കാണരുതെന്നും ദേശീയ ഗെയിംസ് ഉദ്ഘാടനം ഒരു ലാല്‍ പരിപാടിയാക്കി മാറ്റിയതിലെ സ്വാഭാവിക വിയോജിപ്പ് അറിയിക്കുകമാത്രമാണു ചെയ്തതെന്നുമാണ് നേരിട്ടല്ലാതെ, ചില ദൂതര്‍ മുഖേന ഇവര്‍ അറിയിച്ചതത്രേ. ഭരണമുന്നണിയിലെത്തന്നെ ചില യുവ നേതാക്കള്‍ക്ക് ദേശീയ ഗെയിംസ് ഉദ്ഘാടന പരിപാടികളുടെ രീതിയോടു വിയോജിപ്പുള്ളതുകൊണ്ടുകൂടിയാണ് പ്രമുഖ താരങ്ങളുടെ പ്രതിഷേധവും അവര്‍ മുഖേന മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത് എന്നാണ് വിവരം. ജനുവരി 31നു വൈകുന്നേരം ആറ് മണിക്ക് ആണ് തിരുവനന്തപുരം കാര്യവട്ടത്ത് ദേശീയ ഗെയിംസ് ഉദ്ഘാടനം.

വിനീതും ലക്ഷ്മി ഗോപാലസ്വാമിയും പങ്കെടുക്കുന്ന നൃത്ത ശില്‍പം, മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരായി എത്തുന്ന പരിപാടിയുടെ ഭാഗമായി ഉണ്ടെങ്കിലും മലയാള സിനിമയുടെ പരിഛേദം ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമാകുന്നില്ലെന്നാണു മറ്റൊരു പരാതി. ടി.കെ രാജീവ്കുമാറാണ് പരിപാടിയുടെ സംവിധായകന്‍. ലാലിസം എന്ന പേരില്‍ മറ്റൊരു പരിപാടിയും ലാലിനെ കേന്ദ്രമാക്കിയുണ്ടാകും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, National School Games, Sports, Entertainment, Mohanlal, Inauguration, Oommen Chandy, Complaint, National games inauguration is a Mohan Lal show?. 

Post a Comment