Follow KVARTHA on Google news Follow Us!
ad

ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്റെ വഴക്ക്: സ്‌കൂളിന് ബോംബിടുമെന്ന് വിദ്യാര്‍ത്ഥിയുടെ ഭീഷണി

ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ വഴക്ക് പറഞ്ഞപ്പോള്‍ സ്‌കൂളിനു നേരെ ബോംബ്Police Station, Father, Boy, Custody, Message, Mobil Phone, National,
ബഹ്‌റയിച്ച്: (www.kvartha.com 31/01/2015) ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ വഴക്ക് പറഞ്ഞപ്പോള്‍ സ്‌കൂളിനു നേരെ ബോംബ് ഭീഷണിയുമായി വിദ്യാര്‍ത്ഥി രംഗത്ത്. ഉത്തര്‍ പ്രദേശിലെ ബഹ്‌റയിച്ച് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ സ്‌കൂളിലാണ് സംഭവം. തുടര്‍ന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി കത്തിലൂടെയാണ് സ്‌കൂളിലെ അംബരീഷ് തിവാരി എന്ന അധ്യാപകനും പയാഗ്പൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ക്കും വിദ്യാര്‍ത്ഥി ബോംബ് ഭീഷണി സന്ദേശം അയച്ചത്. അധ്യാപകനായ അംബരീഷീനേയും സ്‌കൂള്‍ കെട്ടിടത്തേയും ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു സന്ദേശം. ഇതോടൊപ്പം സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ പേരും ഉള്‍പെടുത്തിയിരുന്നു.

സന്ദേശം ലഭിച്ചതോടെ അധ്യാപകന്‍ അംബരീഷ് പ്രസ്തുത ഫോണിലേക്ക് വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിലേക്ക് കോള്‍ പോകാത്തതിനാല്‍ പയാഗ്പൂര്‍ സ്‌റ്റേഷന്‍ ഓഫീസറെ (എസ്. ഒ) വിളിച്ച് വിഷയം അവതരിപ്പിക്കുകയായിരുന്നു. അദ്ദേഹവും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ സ്‌റ്റേഷന്‍ ഓഫീസറുടെ ഫോണിലേക്കും ഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശം എത്തി. പോലീസ് സ്‌റ്റേഷന്‍ ഫോണ്‍ വെച്ച് തകര്‍ക്കുമെന്നും പോലീസുകാരെ വധിക്കുമെന്നുമായിരുന്നു സന്ദേശം. ഇതോടെ സ്‌റ്റേഷന്‍ ഓഫീസര്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വിഷയം അറിയിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിയുടെ  ഭീഷണിയെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് സ്‌കൂളിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയെങ്കിലും ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സന്ദേശം വന്ന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതിനു പിന്നില്‍ വിദ്യാര്‍ത്ഥിയാണെന്ന് മനസിലായത്.

 Monson High School student arrested for bomb threat, Police Station, Father, Boy, തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പോലീസ്
വിദ്യാര്‍ത്ഥിയെ തേടി വീട്ടിലെത്തുന്നതിനു മുമ്പുതന്നെ പിതാവ് മകനെ കൂട്ടി സ്‌റ്റേഷനില്‍ എത്തിയിരുന്നു.

വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോള്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് താന്‍ സന്ദേശം അയച്ചതെന്നാണ് പറഞ്ഞത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ താക്കീത് നല്‍കി വിട്ടയച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Monson High School student arrested for bomb threat, Police Station, Father, Boy, Custody, Message, Mobil Phone, National.

Post a Comment