Follow KVARTHA on Google news Follow Us!
ad
Posts

മാണി അമേരിക്കയ്ക്ക് പോയി മുന്നണിയുടെ മുഖം രക്ഷിക്കുമോ?

ബാര്‍കോഴ വിവാധവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ രൂപപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി കെ.എം. മാണി K.M. Mani, Kerala Congress (m), Minister, Muslim-League, America, Oommen Chandy, CPM, Budget.
തിരുവനന്തപുരം: (www.kvartha.com 27/01/2015) ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ രൂപപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി കെ.എം. മാണി അമേരിക്കയിലേക്ക് പോകുമെന്നും ഇല്ലെന്നും യു.ഡി.എഫില്‍ രണ്ടു പക്ഷം. മാസങ്ങളായി രോഗബാധിതനായ മാണി വന്‍ തുക ചിലവിട്ട് വിദേശ ചികിത്സയിലാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇത് കാര്യമായി പുറത്തുവന്നിരുന്നില്ല. ബാര്‍ ഉടമകളുടെ സംഘടനയില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് മാണിയെ പ്രതിയാക്കുകയും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാണിയുടെ രോഗവും ചികിത്സയും ഉപയോഗിച്ച് തത്ക്കാലം രക്ഷപ്പെടാന്‍ യു.ഡി.എഫ്. ശ്രമിക്കുന്നതെന്നാണ് വിവരം.

അടുത്തമാസം 27ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ പോവുകയാണ്. മാണിയെകൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതുകൊണ്ട് മാണിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കില്‍ ബജറ്റ് സമ്മേളന തുടക്കത്തിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഗവര്‍ണര്‍ വിട്ടുനില്‍ക്കുമെന്ന സൂചനയുമുണ്ട്. മാണി മാറി നില്‍ക്കണമെന്ന വികാരം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരോക്ഷമായി മാണിയേയും മുഖ്യമന്ത്രിയേയും അറിയിച്ചും കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് തത്ക്കാലം മാണിയെ മാറ്റിനിര്‍ത്തുക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയത്. അതിന് ഇത്രകാലവും രഹസ്യമാക്കിവെച്ചിരുന്ന അമേരിക്കയിലെ ചികിത്സ കാരണമാക്കാനാണ് നീക്കം. ഈ കാലയളവില്‍ ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയും ബജറ്റ് അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്ലാന്‍. കാര്യങ്ങള്‍ ഒന്ന് ആറി തണുത്തശേഷം ധനകാര്യവകുപ്പ് മാണിയെതന്നെ തിരിച്ചേല്‍പിക്കാമെന്നാണത്രെ ആലോചന. അതിനിടയില്‍ വിജിലന്‍സ് അന്വേഷണം മാണിയെ കുറ്റവിമുക്തനാക്കുമെന്ന് യു.ഡി.എഫ്. നേതൃത്വം പ്രതീക്ഷിക്കുന്നു.

എന്നാല്‍ തത്ക്കാലത്തേക്ക് മാറ്റി നിര്‍ത്തുക എന്നതിന് അര്‍ത്ഥം സ്ഥിരമായി മാറ്റിനിര്‍ത്തുക എന്നുതന്നെ ആയേക്കുമെന്നാണ് മാണി ഗ്രൂപ്പിന്റെ ആശങ്ക. അതാകട്ടെ മാണിക്കും കേരള കോണ്‍ഗ്രസിനും രാഷ്ട്രീയമായി വലിയ അപമാനവും നഷ്ടവും വരുത്തിവെക്കുകയും ചെയ്യും. മാണിക്ക് പകരം കേരള കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരു മന്ത്രിയെ ലഭിക്കാനുള്ള സാധ്യതകൂടി അടക്കുന്ന ഈ ഫോര്‍മുല അംഗീകരിക്കരുതെന്നാണ് പാര്‍ട്ടി നേതാക്കള്‍ മാണിയെ ഉപദേശിക്കുന്നതെന്നാണ് വിവരം.

ഏതായാലും മാണിയുടെ രാജിക്കാര്യത്തെ ചൊല്ലി കേരള രാഷ്ട്രീയം തിളച്ച് മറിയുമ്പോള്‍ എന്തെങ്കിലുമൊന്ന് തീരുമാനിക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്കും മുന്നണി നേതൃത്വത്തിനും ഉണ്ടായിട്ടുണ്ട്. പരസ്യമായി മാണിയെ പിന്തുണയ്ക്കുന്ന മുസ്ലി ലീഗും ആര്‍.എസ്.പിയും ഉള്‍പെടെ, മാണി മാറിയിട്ടാണെങ്കിലും മുന്നണിയെ രക്ഷിക്കണമെന്ന അഭിപ്രായക്കാരാണത്രെ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: K.M. Mani, Kerala Congress (m), Minister, Muslim-League, America, Oommen Chandy, CPM, Budget.

Post a Comment