Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കിന്റെ തെറ്റു തിരുത്താന്‍ തൊടുപുഴക്കാരന്‍

തൊടുപുഴ സ്വദേശി ടോം ജോസിന് തെറ്റുകള്‍ തിരുത്താനാണ് ഇപ്പോള്‍ ഉത്സാഹം. കാരണം തെറ്റുകള്‍ തിരുത്തി ടോം Kochi, Facebook, Kerala, Business, Technology, Idukki, Thodupuzha, Tom George
കൊച്ചി: (www.kvartha.com 15.12.2014) തൊടുപുഴ സ്വദേശി ടോം ജോസിന് തെറ്റുകള്‍ തിരുത്താനാണ് ഇപ്പോള്‍ ഉത്സാഹം. കാരണം തെറ്റുകള്‍ തിരുത്തി ടോം നേടിയത് അഞ്ച് ലക്ഷത്തോളം രൂപയാണ്. ഇന്ന് സാധാരണക്കാരന്റെ മാധ്യമമായ ഫേസ്ബുക്കിന്റെ തെറ്റ് തിരുത്തിയാണ് ടോം ജോര്‍ജ് എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി വ്യത്യസ്തനാവുന്നത്.

ഒരാളുടെ ഫേസ്ബുക്ക് സന്ദേശങ്ങള്‍ അനുമതിയില്ലാതെ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറക്കുന്നത് സംബന്ധിച്ചതിലുള്ള തെറ്റ് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ഏപ്രിലില്‍ ടോം ഫേസ്ബുക്ക് ടീമിന്റെ പ്രശംസ നേടിയത്. ടോമിന്റെ കഴിവ് അംഗീകരിച്ച ഫേസ്ബുക്ക് 4.3 ക്ഷം രൂപ പാരിതോഷികം നല്‍കി. രണ്ടാമത് ആന്‍ഡ്രോയിഡ് ഫോണുകളിലെ ഫേസ്ബുക്ക് ആപ്ലിക്കേഷന്റെ സുരക്ഷാ തകരാറാണ് ടോം ചൂണ്ടികാട്ടിയത്. തെറ്റ് അംഗീകരിച്ച ഫേസ്ബുക്ക് 60,000 രൂപ വീണ്ടും പാരിതോഷികം പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം ഈ തുകയും ടോമിന്റെ അക്കൗണ്ടിലെത്തി. ഫേസ്ബുക്കില്‍ നിന്ന് മറ്റ് സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ ഫേസ്ബുക്ക് അത്് ചൂണ്ടിക്കാണിക്കുക പതിവാണ്. വൈറസ് ഉണ്ടെന്നോ ഹാക്ക് ഭീഷണി ഉണ്ടെന്നോ ഉള്ള മുന്നറിയിപ്പാണ് ഫേസ്ബുക്ക് നല്‍കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ലിങ്കുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫേസ്ബുക്കിന്റെ ഈ മുറിയിപ്പ് ഓപ്ഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന തകരാറാണ് ടോം ജോര്‍ജ് ചൂണ്ടിക്കാട്ടിയത്. റിപോര്‍ട്ട് ചെയ്ത് രണ്ട് ദിവസത്തിനകം തെറ്റ് അംഗീകരിച്ച് ഫേസ്ബുക്കിന്റെ മറുപടി വന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്ക് തെറ്റ് തിരുത്തുകയും ചെയ്തു. ഫേസ്ബുക്കിന്റെ ബഗ്ബൗണ്ടിലേയ്ക്കാണ് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ബഗ് ബൗണ്ടില്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നയാള്‍ക്ക് 30,000 രൂപയാണ് ഫേസ്ബുക്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലം. മൂവാറ്റുപുഴ വിശ്വജ്യോതി എഞ്ചിനീയറിംങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ടോം ജോര്‍ജ് ആപ്ലിക്കേഷന്‍സ് നിര്‍മാണത്തിലും വെബ്‌സൈറ്റ് നിര്‍മാണത്തിലും തല്‍പ്പരനാണ്. കൃഷിക്കാരനായ തൊടുപുഴ നെയ്യശ്ശേരി പാടത്ത് ജോര്‍ജ് തോമസിന്റെയും മേരിയുടെയും മകനാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Facebook, Kerala, Business, Technology, Idukki, Thodupuzha, Tom George. 

Post a Comment