Follow KVARTHA on Google news Follow Us!
ad

മുരളീധരന്റെ ജനപ്രിയ ചാനല്‍ ശ്രീകണ്ഠന്‍ വേണ്ടെന്നുവച്ചത് ഇതുകൊണ്ടൊക്കെ

കെ. മുരളീധരന്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ജനപ്രിയ ടി.വി. ചാനല്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് Kerala, Channel, Story, Congress, Thiruvananthapuram, TV,
തിരുവനന്തപുരം: www.kvartha.com 26.12.2014) കെ. മുരളീധരന്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ജനപ്രിയ ടി.വി. ചാനല്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ശ്രീകണ്ഠന്‍ നായരും റെജിമേനോനും പിന്‍മാറിയത് നിക്ഷേപകരെപ്പേടിച്ച്. അതിനു ശേഷമാണ് ഫ്ളവേഴ്‌സ് എന്ന പേരില്‍ പുതിയ ചാനല്‍ തുടങ്ങാനുള്ള നീക്കമുണ്ടായത്. ഫ്ളവേഴ്‌സ് ജനുവരിയില്‍ ആരംഭിക്കാനുള്ള സജീവ നീക്കത്തിനിടയിലാണ് ജനപ്രിയ ഏറ്റെടുക്കാനുള്ള മുന്‍ പദ്ധതി ഉപേക്ഷിച്ചതിനു പിന്നിലെ കഥകള്‍ പുറത്തുവരുന്നത്.

ജനപ്രിയ ചാനലിന് രജിസ്‌ട്രേഷന്‍ ലഭിക്കുകയും വാര്‍ത്താ- വിനോദ ചാനലിലേക്ക് ജീവനക്കാരെ നിയമിക്കുകയും ചെയ്തശേഷമാണ് മുരളീധരന്‍ പിന്മാറിയത്. മുരളീധരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ച ശേഷമാണ് സ്വന്തമായി ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചതും അതിനു സാമ്പത്തിക സമാഹരണം നടത്തിയതും. 18 കോടി രൂപയാണ് കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലെ മലയാളികളില്‍ നിന്നുമായി സമാഹരിച്ചത്. അവരെ ഓഹരി ഉടമകളാക്കി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും രൂപീകരിച്ചു.

തിരുവനന്തപുരം പിഎംജി ജംഗ്ഷനില്‍ ഡിഐസി സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന മുരളീധരന്റെ സ്വന്തം കെട്ടിടത്തിന്റെ ഒരു ഭാഗം ചാനല്‍ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. അതിനുശേഷം മുരളി എന്‍സിപിയിലേക്കു പോയപ്പോഴും ചാനല്‍ ശ്രമങ്ങള്‍  സജീവമായിരുന്നു. ഇന്ത്യാവിഷനില്‍ വാര്‍ത്താ അവതാരകനായിരുന്ന ഭഗത് ചന്ദ്രശേഖറിനെ ചാനല്‍ സിഇഒ ആയി നിയമിക്കുകയും മുരളീധരന്റെ വിശ്വസ്തനായ തലസ്ഥാനത്തെ ഒരു അഭിഭാഷകനെ ചാനല്‍ നടത്തിപ്പിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തതോടെ ചാനല്‍ തുടങ്ങി മേനി നടിക്കാനുള്ള താല്പര്യം കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്തെ വട്ടിയൂര്‍ക്കാവ് സീറ്റ് മല്‍സരിക്കാന്‍ ലഭിക്കുകകൂടി ചെയ്തതോടെ പൂര്‍ണമായും ചാനല്‍ പദ്ധതി മുരളീധരന്‍ ഉപേക്ഷിക്കുകയും ചെയ്തു.

ഈ സമയത്താണ് നേരത്തേ ഏഷ്യാനെറ്റ് മുന്‍ വൈസ് പ്രസിഡന്റും അവതാരകനുമായിരുന്ന ശ്രീകണ്ഠന്‍ നായര്‍ മഴവില്‍ മനോരമയുടെ കണ്‍സല്‍ട്ടന്റ് സ്ഥാനത്തുനിന്ന് കാലാവധി കഴിഞ്ഞ് പുറത്തുവന്നത്. അദ്ദേഹവും ഏഷ്യാനെറ്റ് മുന്‍ ചെയര്‍മാന്‍ റെജി മേനോനും ചേര്‍ന്ന് ജനപ്രിയ ചാനല്‍ വാങ്ങാന്‍ തീരുമാനിച്ചു. മുരളീധരനുമായി നടന്ന ചര്‍ച്ചകളില്‍ വില പറഞ്ഞ് ഉറപ്പിച്ചെങ്കിലും മുരളി സമാഹരിച്ച പണം നല്‍കിയ നിക്ഷേപകരെ ഏതുവിധം ഉള്‍ക്കൊള്ളണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നു. ഇതില്‍ പലരുടെയും പണം മുരളീധരന്‍ തിരിച്ചുകൊടുത്തെങ്കിലും ചിലര്‍ ശ്രീകണ്ഠന്‍ നായരെയും റെജി മേനോനെയും നിരന്തരം ഫോണില്‍ ശല്യം ചെയ്‌തെന്നാണു വിവരം. മുരളി വാങ്ങിയ പണം തിരികെത്തരികയോ ചാനലിന്റെ ഉടമസ്ഥതയില്‍ പങ്കാളിത്തം നല്‍കുകയോ ചെയ്തില്ലെങ്കില്‍ ജനപ്രിയ ചാനല്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. താന്‍ എല്ലാവര്‍ക്കും പണം കൊടുത്തുകൊള്ളാം എന്നു തുടക്കത്തില്‍ പറഞ്ഞെങ്കിലും മുരളീധരനും ഈ ഘട്ടത്തില്‍ കൈമലര്‍ത്തിയത്രേ. ഇതോടെയാണ് ശ്രീകണ്ഠന്‍ നായരും റെജി മേനോനും ജനപ്രിയ പദ്ധതി ഉപേക്ഷിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ആബിദിനെ വധിച്ചത് പ്ലാന്‍ പ്രകാരം; കൊലയാളികളെ കണ്ടെത്താന്‍ സഹായിച്ചത് സ്‌കൂട്ടറും ബൈക്കും

Keywords: Kerala, Channel, Story, Congress, Thiruvananthapuram, TV, 

Post a Comment