Follow KVARTHA on Google news Follow Us!
ad

നിക്കാബ് ധരിക്കാത്ത ഭാര്യയുമൊത്ത് സൗദി മുഫ്തിയുടെ ടിവി ഷോ; വിവാദം കൊഴുക്കുന്നു

ജിദ്ദ: (www.kvartha.com 17.12.2014) നിക്കാബ് ധരിക്കാത്ത ഭാര്യയുമൊത്ത് ടെലിവിഷന്‍ അഭിമുഖപരിപാടിയില്‍ പങ്കെടുത്ത ഗ്രാന്‍ഡ് മുഫ്തിയുടെ നടപടി വന്‍ വിവാദമായിSaudi Arabia, Grand Mufti, Niqab, Muslim women,
ജിദ്ദ: (www.kvartha.com 17.12.2014) നിക്കാബ് ധരിക്കാത്ത ഭാര്യയുമൊത്ത് ടെലിവിഷന്‍ അഭിമുഖപരിപാടിയില്‍ പങ്കെടുത്ത ഗ്രാന്‍ഡ് മുഫ്തിയുടെ നടപടി വന്‍ വിവാദമായി. മാത്രമല്ല മുഖം മറയ്ക്കുന്ന നിക്കാബുകള്‍ സ്ത്രീകള്‍ ധരിക്കേണ്ടതില്ലെന്നും അഭിമുഖത്തിനിടയില്‍ അദ്ദേഹം തുറന്നടിച്ചു. പ്രമുഖ പണ്ഡിതനും ഗ്രാന്‍ഡ് മുഫ്തിയുമായ അഹമ്മദ് അല്‍ ഗംദ്ദിയാണ് നിക്കാബിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

മുസ്ലീം സ്ത്രീകള്‍ മുഖം മൂടുന്ന നിക്കാബ് ധരിക്കുന്നതിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഗ്രാന്‍ഡ് മുഫ്തിയുടെ രംഗപ്രവേശം. മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് നിര്‍ബന്ധമുള്ള രാജ്യമാണ് സൗദി അറേബ്യ.

ഒരു സ്ത്രീ എന്നോട് ചോദിച്ചു, ട്വിറ്റര്‍ അക്കൗണ്ടില്‍ അവളുടെ മുഖത്തിന്റെ ചിത്രം അപ്ലോഡ് ചെയ്യുന്നത് അനുവദനീയമാണോ എന്ന്. ഞാന്‍ അതെ എന്നാണ് പറഞ്ഞത്. മതഗ്രന്ഥങ്ങളേയും മതപണ്ഡിതരേയും അടിസ്ഥാനമാക്കിയാണ് ഞാനിത് പറയുന്നത് ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.
Saudi Arabia, Grand Mufti, Niqab, Muslim women,
അഹമ്മദ് അല്‍ ഗംദ്ദിയുടെ അഭിപ്രായപ്രകടനം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അഭിപ്രായപ്രകടനം നടത്തി 12 മണിക്കൂറുകള്‍ക്കുള്ളില്‍ എനിക്ക് പതിനായിരത്തോളം മറുപടികളാണ് ലഭിച്ചത്. ചിലര്‍ അഭിപ്രായത്തോട് യോജിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ എന്റെ നിലപാടില്‍ മാറ്റമില്ല ഗംദ്ദി കൂട്ടിച്ചേര്‍ത്തു.

SUMMARY: Manama: A religious controversy laced with a deep social issue has rapidly escalated in Saudi Arabia after the Grand Mufti joined the debate and said that Muslim women must cover their faces in public.

Keywords: Saudi Arabia, Grand Mufti, Niqab, Muslim women,

Post a Comment