Follow KVARTHA on Google news Follow Us!
ad

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐസിസി ലോകകപ്പ് അംബാസിഡര്‍

2015 ലെ ഐസിസി ലോകകപ്പ് ക്രിക്കറ്റ് അംബാസഡറായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ London, Srilanka, Bangladesh, Australia, England, World,
ലണ്ടന്‍: (www.kvartha.com 22.12.2014) 2015 ലെ ഐസിസി ലോകകപ്പ് ക്രിക്കറ്റ് അംബാസഡറായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് സച്ചിന്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2011ല്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിച്ച ലോകകപ്പില്‍ സച്ചിന്‍ ആയിരുന്നു അംബാസഡര്‍ സ്ഥാനം വഹിച്ചിരുന്നത്.

അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയും അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. കഴിഞ്ഞ ആറു ലോകകപ്പ് മത്സരങ്ങളിലും കളിച്ചയാള്‍ എന്ന നിലയില്‍ അടുത്ത ലോകകപ്പ് വ്യത്യസ്ത അനുഭവമായിരിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 1987ലെ ലോകകപ്പില്‍ ബോള്‍ ബോയിയായി നിന്ന അതേ മാനസികാവസ്ഥയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും  അന്ന് എറിയുന്ന ഓരോ പന്തും താന്‍ ആസ്വദിക്കുകയായിരുന്നുവെന്നും  സച്ചിന്‍ പറഞ്ഞു.

ഓരോ ലോകകപ്പും പിന്നിടുന്നതോടെ തന്റെ ആവേശം ഇരട്ടിച്ചു. ലോകകപ്പ് ഉയര്‍ത്തുക എന്നത് എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. 22 വര്‍ഷത്തെ കാത്തിരിപ്പിനും പരിശ്രമത്തിനും ശേഷമാണ് തനിക്ക് ആ സ്വപ്‌നം സഫലമായതെന്നും സച്ചിന്‍ പറഞ്ഞു. ടൂര്‍ണമെന്റിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഐസിസി സംഘടിപ്പിക്കുന്ന പരിപാടികളില്‍ സച്ചിന്‍ പങ്കെടുക്കും.

ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമല്ല മറ്റ്  കായികതാരങ്ങള്‍ക്കും സച്ചിന്‍ പ്രചോദനമാണെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സഹനശീലവും കഴിവും പരിശ്രമശീലവും വ്യക്തിത്വവും മറ്റ് കളിക്കാര്‍ മാതൃകയാക്കണമെന്നും റിച്ചാര്‍ഡ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. കാല്‍ നൂറ്റാണ്ടോളം ക്രിക്കറ്റില്‍ തിളങ്ങി നിന്ന സച്ചിന്‍ കഴിഞ്ഞവര്‍ഷമാണ് കരിയറില്‍ നിന്നും വിരമിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡിനും ഉടമയാണ് സച്ചിന്‍.

2015 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെ ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലുമായി നടക്കുന്ന പതിനൊന്നാം ലോകകപ്പ് മത്സരത്തിന്റെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. 14 വേദികളിലായി 49 മത്സരങ്ങളാണ് നടക്കുന്നത്.   പ്രമുഖ ടീമുകളെ കൂടാതെ യോഗ്യത നേടിയ അഫ്ഗാനിസ്ഥാന്‍, അയര്‍ലന്റ്, സ്‌കോട്ട്‌ലന്റ്, യുഎഇ എന്നീ രാജ്യങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

Sachin Tendulkar named ambassador for 2015 International Cricket Council World Cup,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Sachin Tendulkar named ambassador for 2015 International Cricket Council World Cup, London, Srilanka, Bangladesh, Australia, England, World.

Post a Comment