Follow KVARTHA on Google news Follow Us!
ad

എം.ജി. കാമ്പസില്‍ അധ്യാപകന്റെ പരസ്യചുംബനം, വിവാദം കൊഴുക്കുന്നു

എം.ജി. സര്‍വ്വകലാശാല കാമ്പസില്‍ ചുംബന സമരത്തെ കുറിച്ച് ചര്‍ച്ചനടത്തുന്നതിടെ അധ്യാപികമാരെ ഓടിനടന്ന് ചുംബിച്ച Kiss, Teacher, Kerala, Kiss of love, M.G. Campos, Controversy.
തിരുവനന്തപുരം: (www.kvartha.com 22.12.2014) എം.ജി. സര്‍വ്വകലാശാല കാമ്പസില്‍ ചുംബന സമരത്തെ കുറിച്ച് ചര്‍ച്ചനടത്തുന്നതിടെ അധ്യാപികമാരെ ഓടിനടന്ന് ചുംബിച്ച അധ്യാപകന്‍ വിവാദത്തില്‍. സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേര്‍സിലെ അധ്യാപകന്‍ പ്രൊഫ. വി.സി. ഹാരിസിനെതിരെയാണ് ഒരു വിഭാഗം പരാതിയുമായി നീങ്ങുന്നത്. അതേ സമയം ഹാരിസിനെ പിന്തുണച്ച് വേറെ ഒരുകൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുമുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സര്‍വ്വകലാശാല ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സിന്റെ മുന്നില്‍ കിസ് ഓഫ് ലൗവ് ചര്‍ച്ചയ്ക്കിടെ അധ്യാപകന്‍ ഒന്നിലധികം അധ്യാപികമാരെ ചുംബിച്ചത്. അധ്യാപകന്റെ പേര് ആദ്യമായാണ് പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ പ്രൊ. വൈസ് ചാന്‍സിലറുമായിരുന്ന പ്രമുഖന്റെ മകളുടെ ഭര്‍ത്താവായിരുന്നു ഈ അധ്യാപകന്‍. എന്നാല്‍ ഡ്യൂട്ടി സമയത്ത് ഉള്‍പെടെ മദ്യപാനം സ്ഥിരമാക്കുകയും ക്യാമ്പസില്‍ അച്ചടക്കലംഘനം ആവര്‍ത്തിക്കുകയും ചെയ്തതോടെ പലതവണ താക്കീത് നല്‍കേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ വിവാഹ ബന്ധവും വേര്‍പെടുത്തി. 

മലയാള ഭാഷയിലെ പ്രമുഖ സാഹിത്യ നിരൂപകരുടെ നിരയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കെയാണ് വി.സി. ഹാരിസ് മദ്യപാനത്തിനിരയായി ജീവിതത്തിലും തൊഴിലിലും കോട്ടത്തില്‍ പെട്ടത്. വി.സി. ഹാരിസിന്റെ ലേഖനങ്ങളും പഠനങ്ങളും ഇതോടെ മലയാള പ്രസിദ്ധീകരണങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. അതിനിടെയാണ് കഴിഞ്ഞ വ്യാഴാഴ്ചത്തെ സംഭവം. സമരത്തെ എതിര്‍ത്ത് ഒരു വിദ്യാര്‍ത്ഥി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹാരിസ് പരസ്യ ചുംബനം നടത്തിയത്. 

ചുംബന സമരത്തെ അനുകൂലിക്കുന്നവര്‍ ഇതിനെ ആരവങ്ങളോടെയാണ് സ്വീകരിച്ചത്. എന്നാല്‍ എതിര്‍ക്കുന്നവര്‍ അപ്പോള്‍ നിശബ്ദരായിരുന്നുവെങ്കിലും പിന്നീട് ഹാരിസിനെതിരെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. ഹാരിസ് അച്ചടക്കം ലംഘിച്ചെന്നും അധ്യാപകനായി തുടരാന്‍ അനുവദിക്കരുതെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ അത്തരം കടുത്ത നടപടികളിലേക്ക് പോയാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Public kiss: MG university teacher in controversy

Keywords: Kiss, Teacher, Kerala, Kiss of love, M.G. Campos, Controversy.

Post a Comment