Follow KVARTHA on Google news Follow Us!
ad

ശുദ്ധവായുവിനായി 'ജനാല' തുറന്ന് താരമായ യാത്രികന്‍

വിമാനത്തില്‍ യാത്ര ചെയ്തതിന്റെ പേരില്‍ നാലാള്‍ക്കാര്‍ക്കു മുന്നില്‍ ശ്രദ്ധിക്കപ്പെടാന്‍ പറ്റിയാല്‍ അതിലും വലിയ കാര്യം Airlines, Passenger, Plane, Chaina, Passengers, Photo, Social Network, Comments, Gulf
ചൈന: (www.kvartha.com 17.12.2014)  വിമാനത്തില്‍ യാത്ര ചെയ്തതിന്റെ പേരില്‍ നാലാള്‍ക്കാര്‍ക്കു മുന്നില്‍ ശ്രദ്ധിക്കപ്പെടാന്‍ പറ്റിയാല്‍ അതിലും വലിയ കാര്യം എന്തുണ്ട്. വിമാനം പുറപ്പെടാനുള്ള സമയമായപ്പോഴുണ്ടായ ശുദ്ധവായു ശ്വസിച്ചേക്കാമെന്ന തോന്നലാണ് ഒരു വിമാനത്തിലെ മുഴുവന്‍ യാത്രികര്‍ക്കുമിടയില്‍ അയാളെ സ്റ്റാര്‍ ആക്കിയത്. ചൈനയിലെ ഹാംങ്ഷൂവില്‍ നിന്ന് ചെങ്ങ്ഡുവിലേക്ക് പുറപ്പെട്ട് ഷിയാമെന്‍ എയര്‍ വിമാനത്തിലാണ് സംഭവം.

വിമാനം പുറപ്പെടുന്നതിനു തൊട്ടുമുമ്പ് അടിയന്തിരഘട്ടങ്ങളില്‍ പുറത്തു കടക്കുന്നതിനുവേണ്ടിയുള്ള ജനാല തുറന്ന് ശുദ്ധവായു ശ്വസിച്ചതാണ് യാത്രികന്‍. ഈ കാഴ്ച കണ്ടതും യാത്രികരൊക്കെ ഇയാളുടെ പടം പിടിക്കുന്നതിനു വേണ്ടിയുള്ള തിരക്കിലായിരുന്നു. ഉടന്‍ തന്നെ അറ്റകുറ്റപ്പണി കൈകാര്യം ചെയ്യുന്ന വിഭാഗമെത്തി ജനാലകള്‍ അടയ്ക്കുകയും വിമാനം കൃത്യസമയത്ത് പുറപ്പെടുകയും ചെയ്തു

ഏതാനും നിമിഷങ്ങള്‍ക്കകം ഈ ശുദ്ധവായു ശ്വസിക്കല്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു. യാത്രികരുടെ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്നതിനുവേണ്ടിയുള്ള മന:പൂര്‍വ്വ ശ്രമമാണ് അയാളില്‍ നിന്നുണ്ടായതെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ സോഷ്യല്‍ മീഡിയകളില്‍ ശക്തമായി

എന്നാല്‍ ഇതിനുള്ള പ്രതികരണവുമായി എയര്‍ലൈന്‍ ഉദ്യോഗസ്ഥരും രംഗത്തെത്തി. അയാള്‍ ആദ്യമായി വിമാനത്തില്‍ കയറുന്നയാളാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു അബന്ധം സംഭവിച്ചതെന്നും അയാള്‍ കാരണം ഒരു വിമാനത്തിനോ യാത്രികര്‍ക്കോ ധനനഷ്ടമോ സമയനഷ്ടമോ സംഭവിച്ചിട്ടില്ലായെന്നുമാണ് എയര്‍ലൈന്‍ ഉദ്യോഗസ്ഥരുടെ വിശദികരണം
Airlines, Passenger, Plane, Chaina, Passengers, Photo, Social Network, Comments, Gulf


Also Read:
പതാകകള്‍ കാണാതായതില്‍ പരാതിപ്പെട്ട യുവമോര്‍ച്ചാ നേതാവിനെ സി.പി.എമ്മുകാര്‍ ആക്രമിച്ചു

Keywords:  Airlines, Passenger, Plane, Chaina, Passengers, Photo, Social Network, Comments, Gulf

Post a Comment