Follow KVARTHA on Google news Follow Us!
ad

പാലക്കാട് കെഎഫ്‌സിയിലെ മാവോയിസ്റ്റ് ആക്രമണം: 2 കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍; യുഎപിഎ ചുമത്തി

പാലക്കാട് കെഎഫ്‌സി ചിക്കന്‍ സെന്ററില്‍ നടന്ന മാവോയിസ്റ്റ് അക്രമണവുമായി ബന്ധപ്പെട്ട് കാസര്‍കോട് Palakkad, Maoists, Arrest, Kasaragod, Kerala, Police, Case, Palakkad, Attack, Shreekanth, Arun Kumar
പാലക്കാട്: (www.kvartha.com 22.12.2014) പാലക്കാട് കെഎഫ്‌സി ചിക്കന്‍ സെന്ററില്‍ നടന്ന മാവോയിസ്റ്റ് അക്രമണവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ രണ്ട് പേരെ പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാസര്‍കോട് ചെറുവത്തൂര്‍ തിമിരി പാലത്തേരയിലെ ശ്രീകാന്ത്, തൃക്കരിപ്പൂര്‍ ഇളമ്പച്ചയിലെ അരുണ്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി.

പാലക്കാട് മങ്കര പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ശ്രീകാന്ത് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ്. തൃശൂരില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് അരുണ്‍ കുമാര്‍. ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. സംഘത്തില്‍ 11 പേരുണ്ടായിരുന്നതായാണ് വിവരം.

സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പാലക്കാട്ട് ബസില്‍ വെച്ചാണ് ഇരുവരെയും പിടികൂടിയത്. പാലക്കാട് പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എസ്.പി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ ഇരുവരുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒരു കത്തിയും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ മൂന്നിടങ്ങളിലായി ഒരേസമയമാണ് മാവോയിസ്റ്റുകള്‍ അക്രമം നടത്തി പോലീസിനെ വെട്ടിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ടും നീലേശ്വരത്തും മറ്റും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചത് ഇപ്പോള്‍ അറസ്റ്റിലായ ശ്രീകാന്തും അരുണ്‍ കുമാറുമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായവര്‍ സി.പി.ഐ മാവോയിസ്റ്റ് പശ്ചിമ ഘട്ട മേഖലാ കമ്മിറ്റി പ്രവര്‍ത്തകരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Palakkad, Maoists, Arrest, Kasaragod, Kerala, Police, Case, Palakkad, Attack, Shreekanth, Arun Kumar. 

Post a Comment