Follow KVARTHA on Google news Follow Us!
ad

ഒരു കൊലയാളിയെ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയാക്കി: അസം ഖാന്‍

മൊറാദാബാദ്(യുപി): (www.kvartha.com 15.12.2014) ഒരു കൊലയാളിയെ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയാക്കിതീര്‍ത്തുവെന്ന് യുപി മന്ത്രി അസം ഖാന്‍.Uttar Pradesh, Samajwadi Party, Azam Khan, Narendra Modi, Prime Minister, Gujrath Riots, Killer,
മൊറാദാബാദ്(യുപി): (www.kvartha.com 15.12.2014) ഒരു കൊലയാളിയെ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയാക്കിതീര്‍ത്തുവെന്ന് യുപി മന്ത്രി അസം ഖാന്‍. മൊറാദാബാദിലെ ഗജ്‌റൗളയില്‍ ന്യൂനപക്ഷ സമുദായത്തില്‍ വിദ്യാഭ്യാസ ബോധവല്‍ക്കരണം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേയാണ് അസം ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്.

മാധ്യമങ്ങളാണ് ഒരു കൊലയാളിയെ പ്രധാനമന്ത്രിയാക്കി തീര്‍ത്തത്. ഒരു വിഷയം ഉയര്‍ത്തികാണിക്കുമ്പോള്‍ മറ്റൊന്ന് പരിഗണിക്കാതെ അവഗണിച്ച് അവര്‍ പരിധി ലംഘിച്ചു. രാജ്യം ഇതിന് വലിയ വില നല്‍കേണ്ടിവരും അസം ഖാന്‍ പറഞ്ഞു.

നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കവേയുണ്ടായ ഗുജറാത്ത് കലാപങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാനാണ് അസം ഖാന്‍ ശ്രമിച്ചത്.

Uttar Pradesh, Samajwadi Party, Azam Khan, Narendra Modi, Prime Minister, Gujrath Riots, Killer,സ്ത്രീകളുടെ മാനഭംഗങ്ങള്‍ മാധ്യമങ്ങള്‍ കാണിച്ചു, മരത്തില്‍ നിന്നും തൂങ്ങിയാടുന്ന പെണ്‍കുട്ടികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു. മുലായം സിംഗ് യാദവിന്റെ പിറന്നാളാഘോഷത്തിന്റെ ചിലവുകളെക്കുറിച്ചും അവര്‍ ചോദ്യമുന്നയിച്ചു. എന്നാല്‍ ഗൗതം ഏഴ് മടങ്ങ് വര്‍ദ്ധിച്ച ഗൗതം അദാനിയുടെ സ്വത്തിനെക്കുറിച്ച് അവര്‍ ഒന്നും മിണ്ടിയില്ല അസം ഖാന്‍ കൂട്ടിച്ചേര്‍ത്തു.

സുഖ്‌റാം സിംഗ് ഇന്റര്‍ കോളേജ് ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

SUMMARY: Uttar Pradesh minister and Samajwadi Party (SP) leader Azam Khan has again courted controversy. This time the contentious remarks came at a meeting on 'educational awareness in the minority community' held in Moradabad's Gajraula town on Saturday.

Keywords: Uttar Pradesh, Samajwadi Party, Azam Khan, Narendra Modi, Prime Minister, Gujrath Riots, Killer,

Post a Comment