Follow KVARTHA on Google news Follow Us!
ad

84 ലക്ഷം ദയാധനം നല്‍കി മലയാളികള്‍ വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു

കൊലക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ മലയാളികള്‍ക്ക് നല്‍കേണ്ടി വന്നത് 84 ലക്ഷം Malayalees, Saudi Arabia, Jail, Killed, Family, Conference, Gulf,
റിയാദ്: (www.kvartha.com 22.12.2014) കൊലക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ മലയാളികള്‍ക്ക് നല്‍കേണ്ടി വന്നത് 84 ലക്ഷം രൂപ. മംഗലാപുരം സ്വദേശി അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് മലയാളികളാണ് 84 ലക്ഷം ദയാ ധനം നല്‍കി കുറ്റവിമുക്തരായത്. ഫസല്‍ ഇരിട്ടി(35),മുസ്തഫ കുന്നത്ത്(33), എം ഷക്കീര്‍(36) എന്നിവരാണ് സൗദി അറേബ്യയിലെ അല്‍ ഹെയര്‍ ജയിലില്‍ നിന്നും മോചിതരായി നാട്ടില്‍ തിരിച്ചെത്തിയത്.

 Malayalees, Saudi Arabia, Jail, Killed, Family,പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ.സി.കെ മേനോനാണ് ഇവര്‍ക്കുവേണ്ടി ദയാധനം കെട്ടിവെച്ചത്. താമസ സ്ഥലത്തുവെച്ച് നടന്ന കലഹമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. കലഹത്തിനിടെ ഇവര്‍ അഷ്‌റഫിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെ മൂവരും സൗദി പോലീസിന്റെ പിടിയിലാവുകയായിരുന്നു.

തുടര്‍ന്ന് മൂവര്‍ക്കും സൗദി കോടതി വധശിക്ഷ വിധിച്ചു. വധശിക്ഷയില്‍ നിന്നും
രക്ഷപ്പെടുത്താനായി നോര്‍ക്ക കോര്‍ഡിനേറ്റര്‍ ശിഹാബ് കൊട്ടുകാടും മറ്റ് സാമൂഹ്യ പ്രവര്‍ത്തകരും അഷ്‌റഫിന്റെ കുടുംബാംഗങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ദയാധനം സ്വീകരിക്കാന്‍ അഷ്‌റഫിന്റെ പിതാവ് അബ്ദുള്‍ ഖാദര്‍ തയ്യാറായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചാനല്‍ റിപ്പോര്‍ട്ടറില്‍ നിന്നും മൊബൈല്‍ ഫോണും സ്വര്‍ണവും തട്ടിയ മൂന്നംഗ സംഘം പോലീസ് പിടിയില്‍
Keywords: Malayalees, Saudi Arabia, Jail, Killed, Family, Conference, Gulf.

Post a Comment