Follow KVARTHA on Google news Follow Us!
ad

ഷാര്‍ജയില്‍ പിതാവും കാമുകിയും ചേര്‍ന്ന് നാലു കുട്ടികളെ പീഡിപ്പിച്ചു

ഷാര്‍ജ: (www.kvartha.com 13.12.2014) ഷാര്‍ജയില്‍ പിതാവും കാമുകിയും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്ന നാല് കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പ് രക്ഷപ്പെടുത്തി. UAE, Sharjah, Father, Girl Friend, Torture,
ഷാര്‍ജ: (www.kvartha.com 13.12.2014) ഷാര്‍ജയില്‍ പിതാവും കാമുകിയും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്ന നാല് കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പ് രക്ഷപ്പെടുത്തി. അയല്‍ വാസികളുടെ പരാതിയെതുടര്‍ന്നാണ് സാമൂഹ്യക്ഷേമ വകുപ്പ് പ്രശ്‌നത്തില്‍ ഇടപെട്ടത്.

ഏഷ്യന്‍ പൗരരാണ് കുട്ടികളുടെ പിതാവും കാമുകിയും. നാലു മുതല്‍ പത്ത് വയസുവരെ പ്രായമുള്ള കുട്ടികളാണ് ശാരീരിക മാനസീക പീഡനത്തിന് ഇരകളായത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് പീഡനമനുഭവിച്ചത്.

UAE, Sharjah, Father, Girl Friend, Torture, കുട്ടികള്‍ക്ക് വിദ്യാഭ്യാസമോ മറ്റ് അവശ്യകാര്യങ്ങളോ ലഭ്യമാക്കിയിരുന്നില്ലെന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ ഫാത്തിമ അല്‍ മര്‍സൂക്കി പറഞ്ഞു. കുട്ടികള്‍ക്ക് ഐഡി കാര്‍ഡ് പോലുമുണ്ടായിരുന്നില്ല. കുട്ടികളെ കണ്ടെത്തുമ്പോള്‍ അവര്‍ ഭയന്ന് നിര്‍ത്താതെ കരയുകയുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

വിവാഹമോചിതയായ കുട്ടികളുടെ മാതാവ് അവരുടെ നാട്ടിലേയ്ക്ക് മടങ്ങിപ്പോയിരുന്നു. ഇവരുടെ പിതാവ് യുഎഇയില്‍ അനധികൃതമായി കഴിഞ്ഞുവരികയായിരുന്നു.

സാമൂഹ്യക്ഷേമ വകുപ്പിന്റെ പരാതിയില്‍ ദമ്പതികളെ പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരെ പീഡനമടക്കം നിരവധി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

SUMMARY: Four children aged between four and 10 years have been found to be suffering from cruel treatment by their Asian father and his girlfriend for most of their life in Sharjah while they have also been deprived from education and even ID papers.

Keywords: UAE, Sharjah, Father, Girl Friend, Torture,

Post a Comment