Follow KVARTHA on Google news Follow Us!
ad

ഫസല്‍ ഗഫൂറിന്റെ പുതിയ അഭിമുഖം വിവാദം ആളിക്കത്തിക്കാന്‍ പോന്നത്

പര്‍ദ്ദയെ എതിര്‍ക്കുന്നില്ലെന്നും മുഖം മറയ്ക്കുന്നതിനെ മാത്രമാണ് എതിര്‍ക്കുന്നതെന്നും Kerala, Thiruvananthapuram, Masjid, Muslim, Pardha, Jeans, Dr. Fazal Gafoor, College, Saree,
തിരുവനന്തപുരം: (www.kvartha.com 19.12.2014) പര്‍ദ്ദയെ എതിര്‍ക്കുന്നില്ലെന്നും മുഖം മറയ്ക്കുന്നതിനെ മാത്രമാണ് എതിര്‍ക്കുന്നതെന്നും വെളിപ്പെടുത്തിയ പിന്നാലെ, എംഇഎസ് പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂറിന്റെ ഞെട്ടിക്കുന്ന പരാമര്‍ശങ്ങളുമായി അഭിമുഖം പുറത്ത്. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ മലയാളം വാരികയുടെ പുതിയ ലക്കത്തിലാണിത്.

വെള്ളിയാഴ്ച പുറത്തിറങ്ങിയ മലയാളം വാരിക, 'സമുദായത്തെ ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍' എന്ന പേരില്‍ അതീവപ്രാധാന്യത്തോടെയാണ് ഫസല്‍ ഗഫൂറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പര്‍ദക്കെതിരേ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചവര്‍ക്കെല്ലാം മുഖത്തടി കൊടുക്കുന്ന വിധത്തില്‍, ജീന്‍സിനും ചുംബന സമരത്തിനുമെതിരേയും മറ്റും ശക്തമായ നിലപാടാണ് അഭിമുഖത്തിലേത്.

അതേസമയം, പള്ളികളില്‍ ജുമുഅ നമസ്‌കാര പ്രസംഗത്തില്‍ തനിക്കെതിരേ പ്രസംഗിച്ച മുസ്ലിം പണ്ഡിതന്മാരെയും രൂക്ഷമായ ഭാഷയില്‍ ഫസല്‍ ഗഫൂര്‍ ആക്രമിക്കുന്നുണ്ട്. വിവാദമാകാവുന്ന നിരവധി പരാമര്‍ശങ്ങള്‍ അടങ്ങിയ അഭിമുഖം തണുത്തു തുടങ്ങിയ വിവാദത്തെ ആളിക്കത്തിക്കാന്‍ പോന്നതാണ്.

പര്‍ദ്ദയ്്ക്ക് ഞാന്‍ എതിരല്ല. പക്ഷേ, മുഖംമൂടുന്ന പര്‍ദയെ ഒരു സാഹചര്യത്തിലും അംഗീകരിക്കില്ല. എങ്ങനെയാണത് അംഗീകരിക്കാനാവുക? ഉദാഹരണത്തിന്, പരീക്ഷ എഴുതുന്ന പെണ്‍കുട്ടി മുഖംമറയ്ക്കുന്ന പര്‍ദ ധരിച്ചുവന്നാല്‍ അത് ആ വിദ്യാര്‍ത്ഥിതന്നെയാണ് എന്ന് എങ്ങനെ തിരിച്ചറിയും. പകരം മറ്റൊരാളാണ് പരീക്ഷ എഴുതുന്നതെങ്കിലോ. രോഗി ആ പര്‍ദ ധരിച്ചാല്‍ ഡോക്ടര്‍ എങ്ങനെ രോഗിയെ തിരിച്ചറിയും? ഡോക്ടറാണ് ധരിക്കുന്നതെങ്കില്‍ രോഗി എങ്ങനെ ഡോക്ടറെ മനസിലാക്കും? തന്നെ ചികില്‍സിക്കുന്ന ഡോക്ടര്‍ ആരാണെന്ന് മനസിലാക്കാന്‍ രോഗിക്ക് അവകാശമില്ലേ. ഇത്തരം പല പ്രശ്‌നങ്ങളുമുണ്ട്. മുഖം മറച്ചേ വരികയുള്ളു എന്നാണെങ്കില്‍ അത്തരക്കാര്‍ വീട്ടില്‍ ഇരുന്നാല്‍ മതി. ജോലിക്കു വരേണ്ട. അദ്ദേഹം വിശദീകരിക്കുന്നു.

പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ മുസ്്‌ലിം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നിലാണ് ഇപ്പോള്‍. ആ മുന്നേറ്റത്തെ ഈ പര്‍ദാവല്‍ക്കരണം പിന്നോട്ടടിക്കും. എംഇഎസ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ 60,000 പെണ്‍കുട്ടികളാണ്. ഇതില്‍ 40,000 മുസ്്‌ലിം പെണ്‍കുട്ടികളാണ്. സിവില്‍ സര്‍വീസില്‍ ഉജ്ജ്വല വിജയം നേടിയ അദീലാ അബ്ദുല്ല എംഇഎസ് സ്ഥാപനങ്ങളിലാണ് പഠിച്ചത്.

സാരി ഉടുത്ത് എത്രയോ പെണ്‍കുട്ടികളാണ് കോളജില്‍ പോകുന്നത്. ദുഷ്പ്രചാരണം നടത്തി ഇവരെയൊക്കെ വീട്ടിലിരുത്താനും വിദ്യാഭ്യാസ മുന്നേറ്റത്തെ പിന്നോട്ടാക്കാനും ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരാനാണ് ഞാന്‍ ഈ അസ്ത്രം പ്രയോഗിച്ചത് എന്നും ഡോ. ഫസല്‍ ഗഫൂറിന്റെ വിശദീകരണം.
Kerala, Thiruvananthapuram, Masjid, Muslim, Pardha, Jeans, Dr. Fazal Gafoor, College, Saree,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഗൃഹനാഥനെ 14 സെന്റ് സ്ഥലം ആവശ്യപ്പെട്ട് മകന്റെ ഭാര്യാസഹോദരന്‍ ക്രൂരമായി അക്രമിച്ചു

Keywords: Kerala, Thiruvananthapuram, Masjid, Muslim, Pardha, Jeans, Dr. Fazal Gafoor, College, Saree, Fazal Gafoor again with inflammable interview.

Post a Comment