Follow KVARTHA on Google news Follow Us!
ad

മറവിക്കാരെ ഇതിലേ ഇതിലേ...ഓര്‍മ്മകള്‍ മരിക്കുന്നില്ല

മറവിരോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മാഞ്ഞുപോയ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ ഇനി Dies, New York, California University,Gulf, Cure for memory loss could be on the horizo
ന്യൂയോര്‍ക്ക്: (www.kvartha.com 22.12.2014) മറവിരോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മാഞ്ഞുപോയ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ ഇനി സാധിക്കുമെന്ന് ഗവേഷകര്‍. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടേതാണ് പുതിയ കണ്ടെത്തല്‍.
കടലിലെ ഒച്ചുകളില്‍ നടത്തിയ പരീക്ഷണം ഓര്‍മ്മകളെ വീണ്ടെടുക്കല്‍ അസാധ്യമല്ലെന്നു തെളിയിക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. കോശ, തന്മാത്രാ പ്രക്രിയകളില്‍ മനുഷ്യര്‍ക്കു  സമാനമായി പ്രവര്‍ത്തിക്കുന്ന ജീവികളായ ഒച്ചുകളിലെ പരീക്ഷണം വിജയകരമായതോടെ മനുഷ്യരിലും ഇത് പ്രായോഗികമാണെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍.

തലച്ചോറിലെ കോശങ്ങളെ ബന്ധിപ്പിക്കുന്ന സിനാപ്‌സസുകളിലാണ് ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്നതെന്ന ധാരണയെ തകര്‍ത്തുകൊണ്ട് ന്യൂറോണുകളാണ് ദീര്‍ഘകാല ഓര്‍മ്മകളുടെ ശേഖരകേന്ദ്രമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മറവിരോഗം തലച്ചോറിലെ സിനാപ്‌സുകളെ നശിപ്പിക്കുന്നെങ്കിലും ന്യൂറോണുകള്‍ ഉള്ളതിനാല്‍ ഓര്‍മ്മകള്‍ നശിപ്പിക്കപ്പെടില്ല. സയന്‍സ് ജേണല്‍ 'ഇ ലൈഫി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കാലിഫോര്‍ണിയ പ്രൊഫസര്‍ ഡേവിഡ് ഗ്ലാന്‍സ്മാന്‍ ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Dies, New York, California University,Gulf, Cure for memory loss could be on the horizo. 

Post a Comment