Follow KVARTHA on Google news Follow Us!
ad
Posts

പരാതികള്‍ നീക്കാന്‍ ഊര്‍ജിത പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

നെറ്റ് വര്‍ക്ക് ഉപയോഗത്തിലെ പരാതിക്കള്‍ക്കു അറുതിവരുത്താന്‍ ഊര്‍ജിത നടപടികളുമായി Kannur, Complaint, Phone call, Internet, BSNL
കണ്ണൂര്‍: (www.kvartha.com 22.12.2014) നെറ്റ് വര്‍ക്ക് ഉപയോഗത്തിലെ പരാതിക്കള്‍ക്കു അറുതിവരുത്താന്‍ ഊര്‍ജിത നടപടികളുമായി ബി.എസ്.എന്‍.എല്‍. രംഗത്ത്. വിളിച്ചാല്‍ കോള്‍ കിട്ടുന്നില്ല, നെറ്റ് ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കിടെ തടസപ്പെടുന്നു തുടങ്ങിയ പരാതികള്‍ കൂടിവരുന്ന സാഹചര്യത്തിലാണിത്.

ഇതിനു പരിഹാരമായി കേരള സര്‍ക്കിളിലെ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ നിലവിലെ ഇന്റലിജെന്റ് നെറ്റ് വര്‍ക്ക് സംവിധാനത്തില്‍ നിന്നും മാറ്റി തിരുച്ചിറപ്പള്ളി ആസ്ഥാനമായ അത്യാധുനിക ഇന്റലിജെന്റ് നെറ്റ് വര്‍ക്കിലേക്ക് മാറ്റുകയാണ് ആദ്യപടി.  ഈമാസം 16ന് തുടങ്ങിയ നെറ്റ് വര്‍ക്ക് മാറ്റം ഉടന്‍തന്നെ പൂര്‍ത്തിയായേക്കും. നെറ്റ് വര്‍ക്ക് മാറ്റം വിവിധ വോയിഡ്, ഡേറ്റ പ്ലാനുകള്‍ക്കായി അയച്ചുകൊണ്ടിരിക്കുന്ന എസ്എംഎസ് ഫോര്‍മാറ്റുകളില്‍ മാറ്റം വരും.

വോയിസ് പ്ലാനുകള്‍ക്കായി   STV VOICE എന്നതിനൊടൊപ്പം തുടങ്ങുകയും ടൈപ്പ് ചെയ്തുമാണ് അയക്കേണ്ടത്. ഡേറ്റപ്ലാനുകള്‍ക്കായി STV DATA എന്നതിനോടൊപ്പം തുകയും ചേര്‍ക്കണം. പ്ലാന്‍വൗച്ചറുകള്‍ക്കായി PLAN എന്നതിനോടൊപ്പം പ്ലാനിന്റെ പേരും ചേര്‍ത്താണ് അയക്കേണ്ടത്. മെസ്സേജുകള്‍ അയക്കേണ്ട നംമ്പര്‍ 537333 ല്‍ നിന്നും 123യിലേക്ക് മാറും. നിലവില്‍ ഐഎന്‍ മാറിയ മൊബൈല്‍ നമ്പറുകള്‍ക്ക് ഈ മാറ്റം വന്നു കഴിഞ്ഞു. ബാലന്‍സ് അറിയുന്നതിനായ് *124# എന്ന നമ്പറിലേക്കും വിളിക്കാം.

മാത്രമല്ല റീചാര്‍ജ്, എസ് വി ടി, പ്ലാന്‍ മാറ്റം, എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അറിയാന്‍ സാധിക്കും. പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കുന്നതിനും ചില പ്ലാനുകളുടെ കാലാവധി നീട്ടുന്നതുമായുള്ള  മെസേജ് ഫോര്‍മാറ്റിലും നിബന്ധനകളിലും മാറ്റം വന്നിട്ടുണ്ട്. ന്യൂമിത്രം പ്ലാനില്‍ ആറുമാസത്തിനിടെ റീചാര്‍ജ് ചെയ്യുന്ന തുക ഇരുന്നൂറില്‍ എത്തുമ്പോള്‍ കാലാവധി ആറുമാസത്തേക്ക് നീട്ടി കിട്ടുന്നുണ്ടായിരുന്നത് ഇനിമുതല്‍ പുതിയ രീതിയിലാവും. 10 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 9 ദിവസം, 20 രൂപയ്ക്ക് 18 ദിവസം എന്ന തോതില്‍ പരമാവധി 180 ദിവസം വരെ കാലാവധി നീട്ടി ലഭിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kannur, Complaint, Phone call, Internet, BSNL. 

Post a Comment