Follow KVARTHA on Google news Follow Us!
ad

നായകനെ ഇഷ്ടപ്പെട്ടില്ല; സണ്ണി വെയിന്‍ ചിത്രത്തില്‍ നിന്നും ഭാമ പിന്‍മാറി

നായകനെ ഇഷ്ടപ്പെട്ടില്ല. ലെനിന്‍ രാജേന്ദ്രന്റെ സിനിമയില്‍ നിന്നും ഭാമ പിന്‍മാറി. ലെനിന്‍ Kochi, Karnataka, Report, Thrissur, Entertainment, Kerala,
കൊച്ചി: (www.kvartha.com 22.12.2014) നായകനെ ഇഷ്ടപ്പെട്ടില്ല. ലെനിന്‍ രാജേന്ദ്രന്റെ സിനിമയില്‍ നിന്നും ഭാമ പിന്‍മാറി. ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രമായ 'ക്രാന്തി'യില്‍ അഭിനയിക്കുന്നതില്‍ നിന്നുമാണ് ഭാമ പിന്‍മാറിയത്.

ക്രാന്തിയുടെ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച ഭാമ അത് ഇഷ്ടപ്പെട്ട ശേഷമാണ് അഭിനയിക്കാന്‍ സമ്മതിച്ചത്. എന്നാല്‍ നായകന്‍ സണ്ണിവെയിന്‍ ആണെന്നറിഞ്ഞപ്പോള്‍ പിന്മാറുകയായിരുന്നു. കന്നടയില്‍ തിളങ്ങി നില്‍ക്കുന്ന ഭാമയ്ക്ക് ഡേറ്റില്ലാത്തതിനാലാണ് സിനിമയില്‍ നിന്നും പിന്‍മാറുന്നതെന്നാണ് ആദ്യം പുറത്തുവന്ന റിപോര്‍ട്ട്.

എന്നാല്‍ സീനിയര്‍ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുങ്ങിയവരോടൊപ്പം അഭിനയിച്ചിട്ടുള്ള താനെങ്ങനെ സണ്ണി വെയിനിനെ പോലൊരു പുതുമുഖത്തിനൊപ്പം അഭിനയിക്കുകയെന്ന്  ഭാമ ചോദിച്ചതായും റിപോര്‍ട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സണ്ണിയുടെ നായികയായി ഭാമ എത്തുന്നുവെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഭാമ പിന്‍മാറിയതുകൊണ്ട് മീരാനന്ദനെയാണ് നായികയായി തെരഞ്ഞെടുത്തിരിക്കുന്നത്.    ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാര്‍ എന്നിവരുടെ സുഹൃത്ത് വേഷത്തിലാണ് സണ്ണി വെയിന്‍ അഭിനയിക്കുന്നത്. ഇതാദ്യമായാണ് സണ്ണിവെയിന്‍ നായകനാകുന്നത്.  തൃശൂര്‍ കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Bhama back off from Kranthi because she is not interest act with sunny wayne, Kochi, Karnataka,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മാതൃഭൂമി കാസര്‍കോട് ബ്യൂറോ ചീഫ് കെ. രാജേഷ് കുമാറിന്റെ പിതാവ് എം. അച്യുതന്‍ നിര്യാതനായി
Keywords: Bhama back off from Kranthi because she is not interest act with sunny wayne, Kochi, Karnataka, Report, Thrissur, Entertainment, Kerala.

Post a Comment