Follow KVARTHA on Google news Follow Us!
ad

56 ഇഞ്ച് നെഞ്ചളവല്ല, നാലിഞ്ചു ഹൃദയമാണ് വേണ്ടതെന്ന് മോഡിയോട് തൃണമൂല്‍ എം പി

56 ഇഞ്ച് നെഞ്ചളവല്ല, നാലിഞ്ചു ഹൃദയമാണ് വേണ്ടതെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് New Delhi, Prime Minister, Narendra Modi, VHP, National,
ഡെല്‍ഹി: (www.kvartha.com 22.12.2014) 56 ഇഞ്ച് നെഞ്ചളവല്ല, നാലിഞ്ചു ഹൃദയമാണ് വേണ്ടതെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് തൃണമൂല്‍ എം പി ഡറെക് ഒബ്രിയന്‍. രാജ്യത്ത് മതപരിവര്‍ത്തന വിഷയം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മോഡി ഇതുവരെ പ്രസ്താവന നടത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജ്യസഭയില്‍ തൃണമൂല്‍ എം പി ഇത്തരത്തില്‍ പ്രതികരിച്ചത്.

മതപരിവര്‍ത്തനത്തെ ചൊല്ലി പ്രതിപക്ഷ ബഹളം കാരണം തിങ്കളാഴ്ചയും സഭ നിര്‍ത്തിവെച്ചിരുന്നു. ഉച്ചക്ക് മുമ്പ് മൂന്നു തവണയാണ് സഭ നിര്‍ത്തിവെക്കേണ്ടി വന്നത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, മതപരിവര്‍ത്തനത്തെ ചൊല്ലി പ്രതിപക്ഷം തുടര്‍ച്ചയായി ഇരുസഭകളും സ്തംഭിപ്പിച്ചിട്ടും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിശബ്ദത തുടരുകയാണ്.

അതിനിടെ ശനിയാഴ്ച ഗുജറാത്ത് വല്‍സാദ് ജില്ലയിലെ അര്‍നായി ഗ്രാമത്തില്‍ 100 ഓളം ഗോത്രവര്‍ഗ ക്രിസ്ത്യാനികളെ കൂട്ടത്തോടെ  ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ സംഭവം വിവാദമായതോടെ  കടുത്ത അതൃപ്തിയുമായി മോഡി രംഗത്തെത്തിയിരുന്നു.  ഇതേ തുടര്‍ന്ന് എല്ലാ വിഎച്ച്പി പ്രവര്‍ത്തകര്‍ക്കും ഘര്‍ വാപസി നിര്‍ത്തിവെക്കാന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കി.

4-inch heart, not 56-inch chest needed to come to Parliament, New Delhi, Prime Ministerഈ പശ്ചാത്തലത്തിലാണ് ഘര്‍ വാപസി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ അറിയിച്ചത്. മറ്റ് മതങ്ങളിലേക്ക് പോയ നിരവധി പേരാണ് ഘര്‍ വാപസിയുടെ ഫലമായി തിരിച്ചെത്തിയത്.  ഹിന്ദു മതത്തിലേയ്ക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും തൊഗാഡിയ പറയുന്നു.

വി.എച്ച്.പി അഖിലേന്ത്യ പ്രസിഡന്റ് അശോക് സിംഗാളും ഇതു ശരിവെച്ചു. സംഘടനക്കു മേല്‍
ഒരു സമ്മര്‍ദവുമില്ലെന്നു അദ്ദേഹം വ്യക്തമാക്കി. അതേസമയം ക്രിസ്മസ് ദിനത്തില്‍ അലിഗഡില്‍ നടത്താന്‍ തീരുമാനിച്ച 'ഘര്‍ വാപസി' നിര്‍ത്തിവെച്ചെങ്കിലും പുനപരിവര്‍ത്തനം എന്ന അജണ്ടയുമായി മുന്നോട്ട് പോകാനാണ് വി.എച്ച്.പിയുടെ  തീരുമാനം. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുന്നു എന്ന പ്രസ്താവനയിലൂടെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും വി.എച്ച്.പി നീക്കങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: 4-inch heart, not 56-inch chest needed to come to Parliament, New Delhi, Prime Minister, Narendra Modi, VHP, National.

Post a Comment