Follow KVARTHA on Google news Follow Us!
ad

പ്രായം 24...,തൂക്കം 300 കിലോ

പ്രായം കൊണ്ട് ഇവള്‍ക്ക് യുവത്വമാണെങ്കിലും ശരീരവളര്‍ച്ചയുടെയും തൂക്കത്തിന്റെയും കാര്യത്തില്‍ പ്രായത്തെ Woman, America, Youth, Parents, University, Reality -show, Surgery, Gulf
അമേരിക്ക: (www.kvartha.com 21.12.2014) പ്രായം കൊണ്ട് ഇവള്‍ക്ക് യുവത്വമാണെങ്കിലും ശരീരവളര്‍ച്ചയുടെയും തൂക്കത്തിന്റെയും കാര്യത്തില്‍ പ്രായത്തെ തോല്‍പിക്കുകയാണ് ഇവള്‍. ഇരുപത്തിനാല് വയസു മാത്രം പ്രായമുള്ള ഇവളുടെ തൂക്കം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. 300 കിലോ

അമേരിക്കയിലെ ഒറേഗണ്‍ സ്വദേശിനിയായ അംബേറാണ് യൗവനത്തില്‍ത്തന്നെ താങ്ങാവുന്നതിലധികം ഭാരവുമായി ജീവിക്കുന്നത്. അറപ്പും വെറുപ്പും ഉളവാക്കുന്ന രാക്ഷസജീവി ഇതാണ് ഇവള്‍ സ്വയം നല്‍കിയിരിക്കുന്ന വിശേഷണം.

മാതാപിതാക്കളുടെയും കാമുകന്റെയും കൂടെ ട്രൗട്ട്‌ടെയ്‌ലില്‍ താമസിക്കുന്ന അംബേറിന് മാനസികമായും ശാരീരികമായും ഒട്ടേറെ സങ്കടങ്ങള്‍ നല്‍കുന്നുണ്ട് അവളുടെ വലിയ ശരീരം. അംബേറിന്റെ ശരീര തൂക്കത്തെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട അവള്‍ പിന്നീട് ശരീരവേദനയെത്തുടര്‍ന്ന് കിട്ടിയ ജോലിയും ഉപേക്ഷിച്ചു.

അമിതഭക്ഷണമാണ് തന്നെ നശിപ്പിച്ചതെന്നാണ് അംബേര്‍ പറയുന്നത്. സ്വന്തം ജീവിതം തുറന്നുകാട്ടുന്നതിനായി എല്‍ ടി സി കേബിള്‍ നെറ്റ് വര്‍ക്ക് ആരംഭിക്കുന്ന റിയാലിറ്റി ഷോയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് അംബേര്‍. ഇതിന്റെ മുന്നോടിയായി ഉദരരോഗങ്ങള്‍ തടയുന്നതിനുവേണ്ടിയുള്ള ശസ്ത്രക്രിയയും നടത്താനും തയ്യാറെടുക്കുകയാണ് അംബേര്‍
Woman, America, Youth, Parents, University, Reality -show, Surgery, Gulf


Also Read:

Post a Comment