Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ 10 വര്‍ഷത്തില്‍ 19,483 കര്‍ഷക ആത്മഹത്യകള്‍

കര്‍ണാടകയില്‍ 10 വര്‍ഷത്തിനകം 19,483 കര്‍ഷകര്‍ ജീവനൊടുക്കിയതായി കൃഷി മന്ത്രി കൃഷ്ണ ബൈറെ Karnataka, Farmers, Suicide, National, Obituary, 19,483 farmers ended lives in Karnataka in 10 years
ബെല്‍ഗാവി: (www.kvartha.com 22.12.2014) കര്‍ണാടകയില്‍ 10 വര്‍ഷത്തിനകം 19,483 കര്‍ഷകര്‍ ജീവനൊടുക്കിയതായി കൃഷി മന്ത്രി കൃഷ്ണ ബൈറെ ഗൗഡ നിയമസഭയെ അറിയിച്ചു. ജനതാദള്‍ (എസ്) എം.എല്‍.എ. ഗോപാലയ്യയുടെ ചോദ്യത്തിനു എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

19,483 ആത്മഹത്യകളില്‍ 2,414 എണ്ണത്തിന്റെ വിവരങ്ങള്‍ മാത്രമേ കൃഷിവകുപ്പിന്റെ പക്കലുള്ളൂ. അവശേഷിച്ചവരുടെ കണക്കുകള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടേതാണെന്നും മന്ത്രി പറഞ്ഞു.

2,414 ആത്മഹത്യകളില്‍ 1,231 കേസുകള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരത്തിനു അര്‍ഹമാണ്. 200708 മുതല്‍ ആത്മഹത്യകള്‍ കുറഞ്ഞുവരികയാണ്. 200607 വര്‍ഷത്തില്‍ 176 പേരും, 200708 വര്‍ഷത്തില്‍ 182 പേരുമാണ് ജീവനൊടുക്കിയത്. 200809 വര്‍ഷത്തില്‍ 156, 200910ല്‍ 146, 301314 വര്‍ഷത്തില്‍ 58 പേരും ജീവനൊടുക്കിയതായും മന്ത്രി കണക്കുകള്‍ നിരത്തി വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Karnataka, Farmers, Suicide, National, Obituary, 19,483 farmers ended lives in Karnataka in 10 years. 

Post a Comment