Follow KVARTHA on Google news Follow Us!
ad

നായിക കാവ്യമാധവന്‍; ഷീ ടാക്‌സി സിനിമയും ഷീ ടാക്‌സി പദ്ധതിയുമായി സഹകരിക്കുന്നത് മഞ്ജുവാര്യര്‍ വെട്ടി

പ്രമുഖ നടിമാരായ കാവ്യാ മാധവനും മഞ്ജുവാര്യരും തമ്മിലുള്ള ശീതസമരം ഷീ ടാക്‌സി സിനിമയും സര്‍ക്കാരും Kavya Madhavan, Entertainment, Kerala, Manju Warrier, She Taxi
തിരുവനന്തപുരം: (www.kvartha.com 22.11.2014) പ്രമുഖ നടിമാരായ കാവ്യാ മാധവനും മഞ്ജുവാര്യരും തമ്മിലുള്ള ശീതസമരം ഷീ ടാക്‌സി സിനിമയും സര്‍ക്കാരും തമ്മില്‍ കൈകോര്‍ക്കുന്നതിന് തടസമാകുമോ എന്ന സംശയം യാഥാര്‍ത്ഥ്യമായി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സി സിനിമയില്‍ കാവ്യയാണു നായിക എന്നതുകൊണ്ടു മാത്രം താന്‍ ഗുഡ്‌വില്‍ അംബാസിഡറായ ഷീ ടാക്‌സി പദ്ധതിയും ആ സിനിമയുമായി സഹകരിക്കുന്നത് മഞ്ജു വിലക്കി എന്നാണു വിവരം.

എന്നാല്‍ ഇതുസംബന്ധിച്ച് കാവ്യ, മഞ്ജു, സജി സുരേന്ദ്രന്‍, ഷീ ടാക്‌സി പദ്ധതി നടപ്പാക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക് തുടങ്ങിയവരാരും ഔദ്യോഗികമായി ഇതു സ്ഥിരീകരിക്കുന്നില്ല. കൗതുകകരമായ കാര്യം ഷീ ടാക്‌സി സിനിമയും ഷീ ടാക്‌സി പദ്ധതിയും കൈകോര്‍ക്കാന്‍ ശ്രമിച്ചതും പാതിവഴിയില്‍ ഉപേക്ഷിച്ചതും നവമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒരു മാധ്യമവും കാര്യമായി അറിഞ്ഞുപോലുമില്ല എന്നതാണ്.

കാവ്യ, മഞ്ജു പോരിന്റെ ക്ലാസിക് തെളിവായി മാറുന്ന സംഭവം മാധ്യമശ്രദ്ധയില്‍ നിന്നു മറച്ചുപിടിക്കുന്നതില്‍ ജെന്‍ഡര്‍ പാര്‍ക്കും മഞ്ജു വാര്യരും വിജയിച്ചെങ്കിലും സിനിമാ രംഗത്ത് ഈ സംഭവം ചര്‍ച്ചയായി മാറി. കെവാര്‍ത്ത നേരത്തേ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സംഗതി പൊളിഞ്ഞത് ഇപ്പോള്‍ മാത്രമാണ് പുറത്തുവരുന്നത്.

ഷീ ടാക്‌സി സിനിമയില്‍ നായികയായി ആദ്യം പരിണിച്ചിരുന്നത് മഞ്ജു വാര്യരെയാണ്. പക്ഷേ, അവര്‍ 2010 മധ്യത്തിലേക്കാണ് ഡേറ്റ് കൊടുത്തത്. അത്രയും കാത്തിരിക്കാന്‍ വയ്യാത്തതുകൊണ്ട് കാവ്യയെ നായികയാക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി സിനിമകളിലൊന്നും അഭിനയിക്കാത്ത കാവ്യയുടെ തിരിച്ചുവരവ് ചിത്രംകൂടിയാണിത്. അനൂപ് മേനോനാണ് നായകന്‍.

ഷീ ടാക്‌സി പദ്ധതിയുമായി സഹകരിച്ച് സിനിമയിലെ കാറിന്റെ ഡിസൈനും നിറങ്ങളും ജെന്‍ഡര്‍ പാര്‍ക്കിന്റെ ഷീ ടാക്‌സിയുടെ അതേ മാതൃകയിലാക്കാനും മറ്റുമായിരുന്നു ആലോചന. എന്നാല്‍ മാറിയ സാഹചര്യത്തില്‍, ടാക്‌സി കാറുകളുടെ പഴയ നിറമാണ് മഞ്ഞയും കറുപ്പുമാണ് നായികയായ കാവ്യ സിനിമയില്‍ ഓടിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kavya Madhavan, Entertainment, Kerala, Manju Warrier, She Taxi, Yes, at last it's exposed: Kavya's she taxi cinema will not cooperate with Manju's she taxi. 

Post a Comment