Follow KVARTHA on Google news Follow Us!
ad
Posts

ചാരക്കേസ്: നമ്പി നാരായണനെ പേടിച്ച് വിവരാവകാശ കമ്മീഷണര്‍ സ്ഥാനം രാജിവയ്ക്കാന്‍ സിബി മാത്യൂസ് ഒരുങ്ങി?

ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളെ പീഡിപ്പിച്ചുവെന്ന ആരോപണവിധേയരായ പൊലീസ് Thiruvananthapuram, Case, Police, Court, Intelligence, Molest, Service, Kerala Police,
തിരുവനനന്തപുരം: (www.kvartha.com 21.11.2014) ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളെ പീഡിപ്പിച്ചുവെന്ന ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരില്‍ പ്രമുഖനായ സിബി മാത്യൂസ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തുനിനിന്ന് രാജിവയ്ക്കുന്നതിനേക്കുറിച്ച് കൂടിയാലോചന നടത്തിയെന്നു വിവരം. എന്നാല്‍ അങ്ങനെ സ്ഥാനമൊഴിയുന്നത് നമ്പി നാരായണന്റെ ആരോപണം ശരിവയ്ക്കുന്നതിനു തുല്യമാകുമെന്നാണ് അദ്ദേഹത്തിനു ലഭിച്ച നിയമോപദേശം എന്നും അറിയുന്നു. ഇതോടെയാണ് ഈ മാസം 30നു മുമ്പ് നമ്പി നാരായണന്റെ ഹര്‍ജിയിലെ കോടതിവിധിക്കെതിരേ അപ്പീല്‍ പോകാന്‍ അദ്ദേഹം തീരുമാനിച്ചത്. സിബി മാത്യൂസ്, കെ കെ ജോഷ്വ, എസ് വിജയന്‍ എന്നീ മുന്‍ പൊലീസ് ഉദ്യോഗസഥര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കഴിഞ്ഞ മാസം 20ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്.

മൂന്നു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണു വിധി. സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാരിന്റെ കൂടി ഉപദേശപ്രകാരമാണ് സിബി മാത്യൂസ് അപ്പീല്‍ പോകുന്നതെന്നാണു സൂചന. ഇതിനിടയിലാണ് താന്‍ പൊലീസില്‍ നിന്ന് പിരിഞ്ഞ ശേഷം സര്‍ക്കാര്‍ നല്‍കിയ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹം ആലോചിച്ചതത്രേ.

സിബിയും ജോഷ്വയും വിജയനും ചേര്‍ന്നു തന്നെ പീഡിപ്പിച്ചെന്നും അവര്‍ക്കെതിരേ ക്രിമിനല്‍ നടപടി വേണമെന്നുമാണ് ഇപ്പോള്‍ നമ്പി നാരായണന്റെ ആവശ്യം. സര്‍വീസിലുള്ളവരല്ലാത്തതിനാല്‍ വകുപ്പുതല നടപടി സാധ്യമല്ലാത്ത സാഹചര്യത്തിലാണിത്. എന്നാല്‍ രാജിവച്ച് ഇപ്പോഴത്തെ സ്ഥാനംകൂടി വേണ്ടെന്നുവയ്ക്കുന്നതോടെ സ്വയം കുറ്റമേല്‍ക്കുന്നുവെന്ന പ്രതീതി ഉണ്ടാകുമെന്നാണ് സിബി മാത്യൂസിനു ലഭിച്ച നിയമോപദേശം.

ചാരക്കേസ് വീണ്ടും വന്‍ വിവാദമായി കത്തിപ്പിടിക്കുകയും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലൂടെ നിരപരാധികളായി പ്രഖ്യാപിച്ചവരെല്ലാം നിരപരാധികളല്ലെന്ന വ്യാഖ്യാനവും തെളിവുകളും പുറത്തുവരികയും ചെയ്തതോടെ, കേരള  പൊലീസ് നേരത്തേ സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്നു വന്നിരിക്കുകയാണ്. ചാരവൃത്തി നടന്നിട്ടില്ലെന്നും കേസ് പോലീസും ഐബിയും കെട്ടിച്ചമച്ചതാണെന്നുമാണ് സിബിഐയുടെ വാദം. എന്നാല്‍ ചാരക്കേസ് കെട്ടിച്ചമച്ചതല്ലെന്നും യഥാര്‍ത്ഥ കേസ് സിബിഐ ഇല്ലാതാക്കുകയാണ് ചെയ്തതെന്നുമാണ് വ്യക്തമാകുന്നത്. ഐബി ജോയിന്റെ ഡയറക്ടറായിരുന്ന മലോയ് കൃഷ്ണധറിന്റെ വിവാദ പുസ്തകം, ഓപ്പണ്‍ സീക്രട്ട്‌സ്- ഇന്ത്യാസ് ഇന്റലിജന്‍സ് അണ്‍വെയില്‍ഡ് വെളിപ്പെടുത്തിയ വിവരങ്ങള്‍ മലയാള മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതും മാറ്റത്തിനു കാരണമായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മാലിക് ദീനാറില്‍ പെണ്‍കുട്ടിയും മാതാവും നിലവിളിച്ചു; പിന്നീട് കാഞ്ഞങ്ങാട്ട് നടന്നത് ആ പെണ്‍കുട്ടിയുടെ വിവാഹം

Keywords: Thiruvananthapuram, Case, Police, Court, Intelligence, Molest, Service, Kerala Police, 

Post a Comment