Follow KVARTHA on Google news Follow Us!
ad

തലസ്ഥാനത്ത് താറാവ്, കോഴി നിരോധനാജ്ഞ

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലേയ്ക്ക് താറാവ്, Kerala, Ban, Chicken, Duck, Fever, Thiruvananthapuram
തിരുവനന്തപുരം: (www.kvartha.com 26.11.2014) സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലേയ്ക്ക് താറാവ്, കോഴി മുതലായ പക്ഷികേളയും അത്തരം ഇറച്ചി ഉല്‍പ്പന്നങ്ങളും കൊണ്ടുവരുന്നതും അവ ഉള്‍ക്കൊള്ളുന്ന വാഹനങ്ങള്‍ ജില്ലയില്‍ പ്രവേശിക്കുന്നതും രണ്ട് ദിവസത്തേയ്ക്ക് നിരോധിച്ചു. ഇതുസംബന്ധിച്ചു ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ബുധനാഴ്ച ഉത്തരവിറക്കി.

ആലപ്പുഴ, കോട്ടയം, കൊല്ലം തുടങ്ങിയ അയല്‍ ജില്ലകളില്‍ ഇറച്ചിക്കോഴി വില്‍പ്പനകേന്ദ്രങ്ങളിലും മറ്റും നിയന്ത്രണനടപടികള്‍ ശക്തമാക്കിയിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലേയ്ക്ക് വന്‍തോതില്‍ ഇറച്ചിക്കോഴിയും മറ്റും കൊണ്ടുവരുവാനുളള സാധ്യത കണക്കിലെടുത്താണ് ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ അതത് പോലീസ് ഉദേ്യാഗസ്ഥര്‍, വാണിജ്യനികുതി ഉദേ്യാഗസ്ഥര്‍ എന്നിവര്‍ വാഹനങ്ങള്‍ പരിശോധിച്ച് അവ മടക്കി അയക്കുന്നതിനോ നശിപ്പിക്കുന്നതിനോ ഉള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്്. ചെക്ക്‌പോസ്റ്റുകളില്‍ ചുമതലയുളള വാണിജ്യനികുതി ഉദേ്യാഗസ്ഥര്‍, സംസ്ഥാന അതിര്‍ത്തിയിലെ ചുമതലയുളള പോലീസ് ഉദേ്യാഗസ്ഥര്‍ എന്നിവര്‍ ആവശ്യമായ ഉദേ്യാഗസ്ഥരെ വിന്യസിച്ച് ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഗതാഗതം തടയണം.  ഇത് സംബന്ധിച്ച് ആവശ്യമായ ഉത്തരവ് അതത് ഉദേ്യാഗസ്ഥര്‍ക്ക് നല്‍കാന്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

നിരോധനം സംബന്ധിച്ച പരിശോധനയ്ക്കും മറ്റ് നടപടികള്‍ക്കും തെക്കന്‍ ഭാഗങ്ങളില്‍ തിരുവനന്തപുരം സബ് കളക്ടറും വടക്കന്‍ മേഖലയില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും നേതൃത്വം നല്‍കും.  പോലീസ്, വാണിജ്യനികുതി വകുപ്പ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, റവന്യു ഉദേ്യാഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്ന പരിശോധനാ സ്‌ക്വാഡുകള്‍ അടിയന്തിരമായി രൂപീകരിക്കാനും നിര്‍ദേശമുണ്ട്.  നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് ജില്ലാ കളക്ടറുടെ  കട്രോള്‍ റൂമില്‍ അറിയിക്കാം. ഫോണ്‍: 0471 2730045.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kerala, Ban, Chicken, Duck, Fever, Thiruvananthapuram

Keywords: Kerala, Ban, Chicken, Duck, Fever, Thiruvananthapuram, Chicken and duck ban at Thiruvananthapuram. 

Post a Comment