Follow KVARTHA on Google news Follow Us!
ad

അനാശാസ്യം നടത്തുന്നതായി ആരോപണം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ തകര്‍ത്തു

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കോഴിക്കോട് ഒരു സംഘം യുKozhikode, Hotel, Youth, attack, Allegation, Students, Police, Complaint, Kerala,
കോഴിക്കോട്: (www.kvartha.com 23.10.2014) അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കോഴിക്കോട് ഒരു സംഘം യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. പി.ടി ഉഷ റോഡിലെ ഡൗണ്‍ ടൗണ്‍ എന്ന കോഫി ഷോപ്പാണ് യുവമോര്‍ച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്.

വ്യാഴാഴ്ച രാവിലെ ജയ്ഹിന്ദ് ചാനല്‍  ഡൗണ്‍ ടൗണ്‍ എന്ന കോഫി ഷോപ്പ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായുള്ള വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് യുവമോര്‍ച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ ഹോട്ടല്‍ തകര്‍ക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഹോട്ടലില്‍ അടുത്തിടപഴകുന്നതിന്റെ  ദൃശ്യങ്ങളും  ചാനലില്‍ കാണിച്ചിരുന്നു.

അക്രമത്തില്‍ ഹോട്ടലിന്റെ ഗ്‌ളാസ്, ഫര്‍ണിച്ചര്‍ എന്നിവ തകര്‍ത്തിട്ടുണ്ട്. ഒരു സംഘം യുവാക്കളാണ്  ഡൗണ്‍ ടൗണ്‍ എന്ന കോഫി ഷോപ്പ് നടത്തുന്നത്. സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി വ്യാഴാഴ്ച വൈകുന്നേരം വ്യാപാരികള്‍ നഗരത്തില്‍ പ്രകടനം നടത്തും. ഹോട്ടല്‍ ഉടമ ബേസില്‍ നടക്കാവ് സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.

Kozhikode, Hotel, Youth, attack, Allegation, Students, Police, Complaint,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kozhikode, Hotel, Youth, Attack, Allegation, Students, Police, Complaint, Kerala.

Post a Comment