Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ യുവതിയെ തീവെച്ചു കൊല്ലാന്‍ ശ്രമം

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ യുവതിയെ തീവെച്ചു കൊല്ലാന്‍ ശ്രമം. മലപ്പുറം കൊണ്ടോട്ടി Medical College, hospital, Treatment, Alappuzha, Malappuram, Police, Passenger, Kerala,
കണ്ണൂര്‍: (www.kvartha.com 20.10.2014) കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ യുവതിയെ തീവെച്ചു കൊല്ലാന്‍ ശ്രമം. മലപ്പുറം കൊണ്ടോട്ടി സ്വദേശിനി പാത്തു എന്ന ഖദീജ (40)യെയാണ് മദ്യവും പെട്രോളും ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ദേഹമാസകലം തീപ്പടര്‍ന്നതോടെ  ഖദീജ രക്ഷപ്പെടാനായി കമ്പാര്‍ട്ട് മെന്റില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. അപകട സമയത്ത് പ്ലാറ്റ് ഫോമില്‍ തിരക്കുകള്‍ കുറവായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയോടൊപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അന്വേഷിക്കുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 4.40 മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്ന  എക്‌സിക്യൂട്ടീവ് ട്രെയിനിലെ യാത്രക്കാരിയായിരുന്നു  പാത്തു എന്ന ഖദീജ. ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിയിരുന്ന ട്രെയിനിന്റെ അഞ്ചാമത്തെ ബോഗിയിലായിരുന്നു യുവതിയെ തീവെച്ചു കൊല്ലാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ ട്രെയിനിന്റെ സീറ്റുകള്‍  കത്തി നശിച്ചു.  ട്രെയിനിന്റെ ചവിട്ടുപടികളും ബോഗിയുടെ പാര്‍ശ്വങ്ങളും കത്തിയിട്ടുണ്ട്.അപകടത്തില്‍പ്പെട്ട ബോഗി വേര്‍പെടുത്തിയ ശേഷം  അഞ്ച് മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ 45 മിനിറ്റ് വൈകിയാണ് സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടത്. വാക്കു തര്‍ക്കമാണ് യുവാവിനെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

കൃത്യം നിര്‍വഹിച്ചശേഷം തീ ആളിപ്പടര്‍ന്നതോടെ പ്രതിയെന്ന് സംശയിക്കുന്ന യുവാവ്  ഇറങ്ങിയോടി. ഖദീജയുടെ മൊഴി എടുത്ത ശേഷമേ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഖദീജ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ നിത്യ സന്ദര്‍ശകയാണെന്ന്  മറ്റു യാത്രക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ വരവ് പോക്കിനെ കുറിച്ചുള്ള ദുരൂഹത പോലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ അന്വേഷണമാരംഭിച്ചു.കണ്ണൂര്‍ ടൗണ്‍ ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേണം നടക്കുന്നത്.

Woman set ablaze inside train in Kannur, Medical College, Hospital, Treatment,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Woman set ablaze inside train in Kannur, Medical College, Hospital, Treatment, Alappuzha, Malappuram, Police, Passenger, Kerala.

Post a Comment