Follow KVARTHA on Google news Follow Us!
ad

നിങ്ങളറിഞ്ഞോ, സരിയുടെ(?) നഗ്ന ചിത്രം അറിയാതെ സ്വന്തം മകള്‍ക്കും അയച്ചു മലയാളി

സോഷ്യല്‍ മീഡിയയെ പഴയ മഞ്ഞപ്പത്രം പോലെയും നീലച്ചിത്രം പോലെയും ഉപയോഗിക്കാമെന്നു Article, Malayalees, Daughter, Email, Family, America, Video Clip, Saritha S Nair, Pathanamthitta
എസ്.എ ഗഫൂര്‍

തിരുവനന്തപുരം: (www.kvartha.com 16.10.2014) സോഷ്യല്‍ മീഡിയയെ പഴയ മഞ്ഞപ്പത്രം പോലെയും നീലച്ചിത്രം പോലെയും ഉപയോഗിക്കാമെന്നു തെളിയിക്കുന്നതില്‍ മലയാളികള്‍ മത്സരിക്കുകയാണെന്നു പറഞ്ഞാല്‍ അതു മത്സരത്തോടു ചെയ്യുന്ന അനീതിയായേക്കും. കരണം, മത്സരത്തിന് ചില സാമാന്യ മര്യാദകളൊക്കെയുണ്ട്. ഇതു ഛേ, അയ്യേ എന്നു പറയിക്കുന്ന വിധത്തില്‍ സരിതാ നായരുടെ നഗ്നത പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഇടിച്ചുകയറുകയല്ലേ, വാട്ട്‌സാപ്പിലേക്ക്.

നോക്കുമ്പോഴെന്താ, ലൈംഗിക കേളിയുടെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് പുളകിതരകാന്‍ ചെന്നവര്‍ മുഖത്തടിയേറ്റ മട്ടിലായി. വേഴ്ച പോയിട്ട്, പഴയ ക്രോസ്‌ബെല്‍റ്റ് മണി ചിത്രത്തിലെപ്പോലെയുള്ള ദൃശ്യങ്ങള്‍ പോലുമില്ല; ദൃശ്യമേ ഇല്ല. പകരം ഏതാനും ഫോട്ടോകള്‍. സിനിമാഭാഷയില്‍ പറഞ്ഞാല്‍ നിശ്ചല ചിത്രങ്ങള്‍. അതാകട്ടെ, മോര്‍ഫ് ചെയ്തതാകാം. തലയും ഉടലും മറ്റു ശരീരഭാഗങ്ങളും പലരുടേതകാം. എന്നിട്ടും അബദ്ധം പറ്റിയതും അടികിട്ടിയതും സമ്മതിക്കാതെ അത് നാട്ടുകാര്‍ക്ക് മുഴുവനും ഷെയര്‍ ചെയ്യുകയാ.

അന്യസ്ത്രീയുടെ നഗ്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് പുതിയ പേരുവല്ലതും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പക്ഷേ, ഇതിനു പഴയൊരു പേരുണ്ട്; അതാകട്ടെ പിമ്പ് അഥവാ കൂട്ടിക്കൊടുപ്പുകാരന്‍ എന്നാകുന്നു. ഹും, ചാടിക്കടിക്കാനും കൂട്ടത്തോടെ ആക്രമിക്കാനും വരേണ്ട കേട്ടോ. സംഗതി അതുതന്നെ. കേള്‍ക്കണോ, കഥ?  സ്വന്തം മെയിലിംഗ് ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും ആവേശപൂര്‍വം ഈ നഗ്നചിത്രവും അത്യാവേശം കൊള്ളിക്കുന്ന അടിക്കുറിപ്പും അയച്ച പത്തനംതിട്ടക്കാരന്‍ അമേരിക്കന്‍ മലയാളി ഇപ്പോള്‍ വിവാഹമോചനത്തിന്റെ വക്കിലാണ്. ഭാര്യ മാത്രമല്ല കൗമാരക്കാരിയായ ഏക മകളും കക്ഷിയോട് ഇപ്പോള്‍ സംസാരിക്കുന്നില്ല.

അടുത്തയിടെ പുതിയ ഇ - മെയില്‍ ഐഡി ഉണ്ടാക്കിയ മകളെയും മെയിലിംഗം ലിസ്റ്റില്‍ ഉള്‍പെടുത്തിയിരുന്ന കാര്യം മറന്നുപോയതാണു കാര്യം. അച്ഛന്റെ മെയിലില്‍ നിന്ന് വിജ്ഞാനപ്രദമായ പേപ്പര്‍ ക്ലിപ്പിംഗുകളും ലിങ്കുകളും മറ്റുമാണ് മകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടിയത്. പക്ഷേ, സുഹൃത്തുക്കളാരോ അയച്ച വിവാദ നഗ്ന ചിത്രങ്ങള്‍ ഫോര്‍വേഡ് ചെയ്തപ്പോള്‍ അത് മകള്‍ക്കു കൂടി കിട്ടുമെന്നു മറന്നുപോയി.

സരിതാ നായര്‍ എന്ന അതിസുന്ദരിയായ യുവതിയെ സോളാര്‍ തട്ടിപ്പുകേസില്‍ പോലീസ് അറസ്റ്റു ചെയ്യുകയും മാസങ്ങളോളം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം അവര്‍ ജയിലില്‍ നിന്നുവന്നതുമൊക്കെ എല്ലാ മാധ്യമങ്ങളും ആഘോഷിച്ചതാണ്. പുറത്തുവന്ന അവര്‍ പലരുടെയും ഉറക്കംകെടുത്തുന്നു എന്നാണു വിവരം. തങ്ങളുടെ പേര് അവര്‍ സാമ്പത്തികമോ മറ്റേതെങ്കിലുമോ ആയ നിയമവിരുദ്ധ പ്രവര്‍ത്തിയുമായി ചേര്‍ത്ത് വെളിപ്പെടുത്തുമോ എന്നാണ് പേടിയുടെ കാതല്‍. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയമുള്ളൂ എന്നത് പഴയതും എന്നാല്‍  ഇപ്പോഴും പ്രസക്തവുമായ ചൊല്ലാണ്. അതുകൊണ്ട് സരിത വാ തുറക്കുന്നതിനെ എല്ലാവരും ഭയക്കുന്നില്ല.

ഈ ചിത്രങ്ങളൊക്കെ പ്രചരിപ്പിക്കുന്നത് താന്‍ ആത്മഹത്യ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണെന്നും അത് നടപ്പില്ലെന്നും സരിത തുറന്നടിക്കുന്നു. പത്മവ്യൂഹത്തില്‍ അകപ്പെട്ടതുപോലെ, പുറത്തുകടക്കാനാകാതെ നാലുപാടും പരക്കം പായുന്ന അവസ്ഥയിലാണ് ഇപ്പോള്‍ അവര്‍ എന്നു പറഞ്ഞാലും അത് അധികപ്പറ്റാകില്ല. എത്ര വലിയ ക്രിമിനല്‍ കേസിലെ പ്രതിയും കോടതി കുറ്റവാളിയായി കണ്ടെത്തുന്നതുവരെ നിരപരാധിയായി പരിഗണിക്കപ്പെടണം എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കാമ്പും കരുത്തുമാണ്. അഥവാ കോടതി കുറ്റം കണ്ടെത്തി ശിക്ഷ വിധിച്ചാലും അത് വ്യവസ്ഥാപിതമായി നടപ്പാക്കാന്‍ സംവിധാനങ്ങളുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പെണ്ണിനെ പ്രദര്‍ശനത്തിനുവച്ച് ആനന്ദിക്കുന്നത് അവളെ സമൂഹ മധ്യത്തില്‍ മാനംകെടുത്തുന്നതിനു തുല്യമാണ്. 'നിനക്കൊന്നും അമ്മയും പെങ്ങളും ഇല്ലേടാ' എന്ന പഴയ ചോദ്യം കാലത്തെ അതിജയിച്ച് ഉയര്‍ന്നു വരുന്നു; കേട്ടാ  കൊള്ളാം. എല്ലാവര്‍ക്കും. അത്രതന്നെ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Article, Malayalees, Daughter, Email, Family, America, Video Clip, Saritha S Nair, Pathanamthitta

Keywords: Article, Malayalees, Daughter, Email, Family, America, Video Clip, Saritha S Nair, Pathanamthitta. 

Post a Comment