Follow KVARTHA on Google news Follow Us!
ad

ചൊവ്വയിലെത്തുന്ന ആദ്യ മനുഷ്യ ജീവിയാകാനുള്ള തയ്യാറെടുപ്പില്‍ 13 കാരി

ചൊവ്വാ സഞ്ചാരത്തിനായി പതിമൂന്നുകാരി തയ്യാറെടുക്കുന്നു. ന്യൂയോര്‍ക്കിലെ New York, Father, Study, Air Space, Girl, World,
ന്യൂയോര്‍ക്ക്: (www.kvartha.com 17.10.2014) ചൊവ്വാ സഞ്ചാരത്തിനായി പതിമൂന്നുകാരി തയ്യാറെടുക്കുന്നു. ന്യൂയോര്‍ക്കിലെ ലൂസിയാനയിലെ ബാറ്റണ്‍ റോജ് സ്വദേശിനിയായ അലീസ കാര്‍സനിനാണ് ചൊവ്വയിലെത്തുന്ന ആദ്യ മനുഷ്യ ജീവിയാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയാണ് അലീസയ്ക്ക് ചൊവ്വയിലേക്ക് പോകുന്നതിനുള്ള പരിശീലനം നല്‍കുന്നത്.

പഠനത്തില്‍ മിടുക്കിയായ അലീസയുടെ ചിരകാല സ്വപ്‌നവും അഭിനിവേശവുമാണ് ചൊവ്വാ ഗ്രഹത്തില്‍ പോവുക എന്ന് പിതാവ്  ബാര്‍ട്ട് കാര്‍സന്‍ പറഞ്ഞു. ശാസ്ത്രവും വിവിധ ഭാഷകളും പഠിക്കുന്ന അലീസ നാസയുടെ പരിശീലന ക്യാമ്പിലെ മൂന്ന് പേരില്‍ ഒരാളാണ്.  ഒമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൊവ്വാ സ്വപ്നം സാധ്യമാകുമെന്നാണ് അലീസയുടെ വിശ്വാസം.

മൂന്നാം വയസിലാണ് അലീസയ്ക്ക് ചൊവ്വയിലേക്ക് പോകാനുള്ള മോഹം ഉണ്ടായത്. ഇപ്പോള്‍ ആ മോഹം സാധ്യമാകുകയാണ്. ചന്ദ്രനിലേക്കും മറ്റും മനുഷ്യന്‍ നേരത്തെ പോയിട്ടുണ്ട്. എന്നാല്‍ ചൊവ്വയിലേക്ക് ഇതുവരെ ഒരു മനുഷ്യനും പോയിട്ടില്ല. അതുകൊണ്ടുതന്നെ ആ നേട്ടം സ്വന്തമാക്കണമെന്നാണ് അലീസയുടെ സ്വപ്നം.

അതേസമയം ചൊവ്വാ ഗ്രഹത്തില്‍ പോകാനുള്ള അലീസയുടെ തീരുമാനം വളരെ ശരിയായതാണെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. അലീസ  ലക്ഷ്യം നേടാനുള്ള പരിശീലനത്തിലാണെന്നും, അത് വിജയിക്കുമെന്നും  നാസ ശാസ്ത്രജ്ഞന്‍ പോള്‍ ഫോര്‍മാന്‍ പറഞ്ഞു.

Teen trying to make an out-of-this-world dream a reality, New York, Father, Study, Air Space, Girl,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കാഴ്ചക്കാരുടെ മനംകവര്‍ന്ന് സ്വാശ്രയ ഭാരത്- 2014 ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം

Keywords: Teen trying to make an out-of-this-world dream a reality, New York, Father, Study, Air Space, Girl, World.

Post a Comment