Follow KVARTHA on Google news Follow Us!
ad

ബോധേശ്വരന്റെ വരികള്‍ ചേര്‍ത്ത് സുഗതകുമാരി തയ്യാറാക്കിയ ഗാനം ഔദ്യോഗികഗാനം; വിവാദം

പ്രമുഖ കവയത്രി സുഗതകുമാരിയുടെ അച്ഛനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്‍ Kerala, Thiruvananthapuram, Song, Special song for Goverment programmes by Sugatahkumari
തിരുവനന്തപുരം: (www.kvartha.com 31.10.2014) പ്രമുഖ കവയത്രി സുഗതകുമാരിയുടെ അച്ഛനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്‍ എഴുതിയ ഗാനം കേരളത്തിന്റെ ഔദ്യോഗിക സാംസ്‌കാരിക ഗാനമാക്കിയതില്‍ പ്രതിഷേധം. സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ സുഗതകുമാരിയുടെ ഇടപെടലുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകര്‍.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഔദ്യോഗിക പരിപാടികളില്‍ ഈ ഗാനം ആലപിക്കണമെന്നാണ് നിര്‍ദേശം. ജയജയ കോമളകേരള ധരണീ... എന്നു തുടങ്ങുന്ന ഗാനത്തിലെ തെരഞ്ഞെടുത്ത വരികള്‍ ചേര്‍ത്ത് പുതിയൊരു ഗാനം ഉണ്ടാക്കിയിരിക്കുകയാണ്. സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള ബോധേശ്വരന്‍ ഫൗണ്ടേഷന്‍ നല്‍കിയ നിവേദനം പരിഗണിച്ചണ് സര്‍ക്കാര്‍ തീരുമാനം.

കേരളപ്പിറവി ശ്രേഷ്ഠഭാഷാ ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഈ ദിനം മുതല്‍ ബോധേശ്വരന്റെ ഗാനം കേരളഗാനമാക്കണം എന്നായിരുന്നു സുഗതകുമാരിയുടെ നിവേദനം. കേരളഗാനം ദീര്‍ഘമായതുകൊണ്ട് ആ ഗാനത്തിലെ വരികള്‍ ഉള്‍പ്പെടുത്തി മറ്റൊന്ന് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതുപ്രകാരം കഴിഞ്ഞദിവസം നല്‍കിയത് സ്വീകരിച്ച് ഉത്തരവും പുറപ്പെടുവിച്ചു. സാംസ്‌കരിക വകുപ്പ്, വിവിധ അക്കാദമികള്‍, സാംസ്‌കാരിക സമിതികള്‍ എന്നിവയുടെ ചടങ്ങുകളില്‍ ഈ ഗാനം ഇനി ആലപിക്കണം.

ഈ നിര്‍ദേശത്തോട് സാംസ്‌കാരിക വകുപ്പിന് പൂര്‍ണ യോജിപ്പുണ്ടായിരുന്നില്ല. ഇതു മനസിലാക്കി മുഖ്യമന്ത്രിയോട് നേരിട്ട് ശുപാര്‍ശ ചെയ്ത് അദ്ദേഹത്തെ ഇടപെടുവിക്കുകയായിരുന്നുവെന്നാണു വിവരം. ഐക്യകേരളത്തിനു വേണ്ടി നടന്ന ഐതിഹാസിക മുന്നേറ്റത്തിന്റെ ഭാഗമായി ആലപിച്ചിരുന്ന 'പദം പദം ഉയര്‍ത്തി നാം, പാടിപ്പാടിപ്പോവുക എന്ന ഗാനം കേരളത്തിന്റെ ഔദ്യോഗിക ഗാനമാക്കാനും സാംസ്‌കാരിക പരിപാടികളിലുള്‍പെടെ ആലപിക്കാനും നേരത്തേ നിര്‍ദേശമുയര്‍ന്നിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ ഭാരതത്തിന് ഔദ്യോഗികമായി ദേശീയഗാനം ഉള്ള സാഹചര്യത്തില്‍ സംസ്ഥാനത്തിനു പ്രത്യേകമായി അത്തരമൊരു ഔദ്യോഗികഗാനം ആവശ്യമില്ല എന്നാണ് അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടത് എന്നാണു വിവരം. പിന്നെങ്ങനെയാണ് ഇപ്പോള്‍ ബോധേശ്വരന്റെ കേരളഗാനം ഔദ്യോഗിക ഗാനമാക്കുന്നതെന്നു ചോദിച്ചാണ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം



Keywords: Kerala, Thiruvananthapuram, Song, Special song for Goverment programmes by Sugatahkumari; controversy mooted. 

Post a Comment