Follow KVARTHA on Google news Follow Us!
ad

ബി ജെ പിക്ക് സാമ്‌നയിലൂടെ ശിവസേനയുടെ മുന്നറിയിപ്പ്

മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കാന്‍ ഉപാധികളുമായി Mumbai, NCP, Conference, Corruption, Cabinet, National,
മുംബൈ: (www.kvartha.com 30.10.2014) മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കാന്‍ ഉപാധികളുമായി ശിവസേന രംഗത്തെത്തി. സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കുന്ന അവസരത്തിലാണ് ഉപാധികളുമായി ശിവസേന എത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍സിപിയുടെ പിന്തുണ സ്വീകരിക്കരുതെന്ന ഉപാധി മുന്നോട്ടു വെച്ച ശിവസേന മറിച്ച് സംഭവിച്ചാല്‍  അത് ബിജെപി സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ശിവസേനയെ  ക്ഷണിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കാനും തങ്ങള്‍  തയാറാണ്. മന്ത്രിസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം നല്‍കണമെന്നും മുഖപത്രമായ സാമ്‌നയിലെ മുഖ്യപ്രസംഗത്തില്‍ ശിവസേന ആവശ്യപ്പെടുന്നു.

അധികാരത്തിലെത്തുന്നതിനു മുന്‍പുതന്നെ സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്.  സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷവും സഖ്യചര്‍ച്ചകള്‍ നടത്താമെന്ന ബിജെപി നേതാവ് ജെ.പി. നാഡയുടെ വാക്കുകളെ ശിവസേന തള്ളി.

ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ ചര്‍ച്ചയില്‍  നിബന്ധനകളില്ലാതെ പിന്തുണ നല്‍കാമെങ്കില്‍ സഖ്യത്തിന് തയാറാണെന്ന് അറിയിച്ചതായി ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ബോംബെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരണം നഷ്ടമാകാതിരിക്കാന്‍ ശിവസേന ബി ജെ പിയുടെ  ആവശ്യത്തിനു വഴങ്ങുമെന്നാണ് ബിജെപിയുടെ വിശ്വാസം.

എന്നാല്‍ കോര്‍പറേഷന്‍ ഭരണത്തില്‍ സേനയ്ക്ക് ആശങ്കയൊന്നുമില്ലെന്നും ബിജെപിയുടെ പിന്തുണ നഷ്ടമായാലും എംഎന്‍എസിന്റെയോ എന്‍സിപിയുടെയോ പിന്തുണ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി.

മന്ത്രിസഭാ അംഗങ്ങളുടെ അനുപാതം സംബന്ധിച്ചും ശിവസേന ഉപാധികള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. 2:1 എന്ന അനുപാതത്തില്‍  മന്ത്രിമാരെ നിശ്ചയിക്കണമെന്നാണ് ശിവസേനയുടെ നിര്‍ദേശം. മുഖ്യമന്ത്രിയാകുന്ന ദേവേന്ദ്ര ഫഡ്‌നാവിസിനെ അഭിനന്ദിക്കാനും സാമ്‌നയിലൂടെ ശിവസേന തയ്യാറായി. എന്‍സിപി സ്വാധീന മേഖലയായ വിദര്‍ഭയില്‍ നിന്നുള്ള  മുഖ്യമന്ത്രി ആയതിനാല്‍ അത് അഴിമതിയില്‍ മുങ്ങിയ എന്‍സിപിക്കുള്ള കനത്ത പ്രഹരമാണെന്നും ശിവസേന പറയുന്നു.

Mumbai, NCP, Conference, Corruption,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കുമ്പളയിലെ കൊല: പട്ടിണിയിലായ പോലീസുകാര്‍ക്ക് ഭക്ഷണം എത്തിച്ചത് മണല്‍ മാഫിയയും ക്രിമിനലുകളും

Keywords: Mumbai, NCP, Conference, Corruption, Cabinet, National.

Post a Comment