Follow KVARTHA on Google news Follow Us!
ad

സോളാര്‍ കേസ്: സരിത തലശ്ശേരി കോടതിയില്‍ രഹസ്യമായി കീഴടങ്ങി ജാമ്യമെടുത്തു

ബിജു രാധാകൃഷ്ണനും സരിത എസ് നായരും പ്രതികളായ തലശ്ശേരിയിലെ ടീം സോളാര്‍ കേസില്‍, വാറണ്ടുള്ള Thalassery, Kerala, Court, Police, Case, Complaint, Kannur, Solar Case, Judge, Biju Radhakrishnan, Saritha S Nair
തലശ്ശേരി:(www.kvartha.com 20.10.2014) ബിജു രാധാകൃഷ്ണനും സരിത എസ് നായരും പ്രതികളായ തലശ്ശേരിയിലെ ടീം സോളാര്‍ കേസില്‍, വാറണ്ടുള്ള സരിത എസ് നായര്‍ അതീവ രഹസ്യമായി കോടതിയില്‍ കീഴടങ്ങി വാറണ്ട് പിന്‍വലിച്ചു. ജില്ലാ കോടതിയുടെ ഉത്തരവിന്റെ പിന്‍ബലത്തില്‍ പോലീസ് ചാര്‍ജ്ജ് ഷീറ്റ് സമര്‍പിച്ച ഈ കേസില്‍ ഒന്നാം പ്രതിയായ സരിത നായര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് കോടതിയില്‍ ഹാജരായിരുന്നില്ല.

രശ്മി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെയും ജയിലില്‍ നിന്നും കൊണ്ട് വന്നില്ല. എന്നാല്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്  മജിസ്‌ട്രേറ്റ് സരിതക്ക്എതിരെ വാറന്റ് പുറപ്പെടുടുവിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച സരിത അഡ്വക്കേറ്റ് സലില്‍ കുമാര്‍ മുഖേന അതീവ രഹസ്യമായാണ് കീഴടങ്ങി വാറണ്ട് പിന്‍വലിക്കുകയായിരുന്നു. നേരത്തെ ജാമ്യത്തിലായിരുന്ന ഒന്നാം പ്രതി സരിതയുടെ പേരിലുള്ള സമ്മന്‍സ് സരിതയുടെ ചെങ്ങന്നൂരിലുള്ള വീട്ടില്‍ പതിക്കുകയായിരുന്നു.

ഈ കേസിലാണ്  മജിസ്‌ട്രേറ്റ് നേരത്തേ കുറ്റപത്രം തിരിച്ചു നല്‍കിയത്. എന്നാല്‍  മജിസ്‌ട്രേട്ടിന്റെ ഈ തീരുമാനം പിന്നീട് ജില്ലാ ജഡ്ജ് പോലീസ് ഫയല്‍ ചെയത റിവിഷനില്‍ തിരുത്തുകയായിരുന്നു. തലശ്ശേരി പോലീസിന്റെ ക്രൈം നമ്പര്‍ 1647/12 കേസില്‍ ഡി വൈ എസ് പി, കെ .സുദര്‍ശന്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം മജിസ്ട്രറ്റ് മുമ്പാകെ സമര്‍പിച്ചത്.

എന്നാല്‍ തലശ്ശേരി ഒന്നാം ക്ലാസ്  മജിസ്‌ട്രേറ്റ് കുറ്റപത്രം മടക്കുകയായിരുന്നു. കേരള ഗവണ്മെന്റിന്റെ ഒരു പ്രത്യേക ഉത്തരവ് പ്രകാരം കേരളത്തിലെ എല്ലാ സോളാര്‍ കേസും എ ഡി ജി പി നയിക്കുന്ന ഒരു അന്വേഷണ ടീം ആയിരിക്കും അന്വേഷിക്കുക എന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. എന്നാല്‍ എ ഡി ജി പി നയിക്കുന്ന ഒരു അന്വേഷണ ടീമിലെ ഒരു സഹായി മാത്രം ആയ ഡി വൈ എസ് പി സുദര്‍ശന്‍ കുറ്റപത്രം സമര്‍പിക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞാണ് 2013 നവംബര്‍ 25ന് ആദ്യം ആദ്യം കുറ്റപത്രം തിരിച്ചു നല്‍കിയത്. എന്നാല്‍, പോലീസ് വീണ്ടും ഇതേ കുറ്റപത്രം സമര്‍പിച്ചു.  മജിസ്‌ട്രേറ്റ് വീണ്ടും 2014 മെയ് 12ന് കുറ്റപത്രം തിരിച്ചു നല്‍കുകയായിരുന്നു.

മജിസ്‌ട്രേട്ടിന്റെ ഈ വിധിക്കെതിരെ പോലീസ് തലശ്ശേരി ജില്ലാ കോടതിയില്‍ പ്രൊസിക്യൂട്ടര്‍ വഴി റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. പിന്നീട്, ഈ റിവിഷനിലാണ് ജില്ലാ ജഡ്ജ് മജിസ്‌ട്രേട്ടിന്റെ വിധിതിരുത്തിയത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് പോലീസ്  കുറ്റപത്രം സമര്‍പിച്ചത്. ഇനി ഈ കേസ് ഈ മാസം 29നാണ് വെച്ചിരിക്കുന്നത്. അന്ന് ബിജു രാധാകൃഷ്ണനെ ഹാജരാക്കണം എന്ന ഒരു പ്രത്യേക നിര്‍ദേശവും ഉണ്ട്.

Thalassery, Kerala, Court, Police, Case, Complaint, Kannur, Solar Case, Judge, Biju Radhakrishnan, Saritha S Nair, Saritha gets bail in Solar Case

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thalassery, Kerala, Court, Police, Case, Complaint, Kannur, Solar Case, Judge, Biju Radhakrishnan, Saritha S Nair, Saritha gets bail in Solar Case

Post a Comment