Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ 35 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം

ശബരിമലയില്‍ ഈ വര്‍ഷം 35 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൊച്ചിയില്‍ നടന്ന ഉന്നതാധികാര Kochi, Kerala, Shabarimala Pilgrims, Sabarimala master plan tender 35 crore
കൊച്ചി:(www.kvartha.com 01.10.2014) ശബരിമലയില്‍ ഈ വര്‍ഷം 35 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൊച്ചിയില്‍ നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം. സമിതി ചെയര്‍മാന്‍ കെ ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മാസ്റ്റര്‍ പ്ലാനിനായി വികസന പദ്ധതികള്‍ ഏറ്റെടുത്തത്.

മാസ്റ്റര്‍ പ്ലാനിന്റെ പന്ത്രണ്ട് പദ്ധതികളാണ് സമിതി ഏറ്റെടുത്തിരിക്കുന്നത്. തീര്‍ഥാടകരുടെ സുരക്ഷയെ കരുതി മരക്കൂട്ടം മുതല്‍ ശരംകുത്തി വരെയുള്ള വഴിയില്‍ ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത ക്യൂ കോംപ്ലക്‌സുകള്‍ നിര്‍മിക്കും. പതിനെട്ടാംപടി കയറാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക സൗകര്യങ്ങളുമുള്‍പ്പെടെയാണ് ക്യൂ കോംപ്ലക്‌സുകള്‍ നിര്‍മിക്കുക.

ആകെ പതിമൂന്ന് ക്യൂ കോംപ്ലക്‌സുകളാണ് മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്യുന്നത്. ഈ വര്‍ഷത്തെ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഇതില്‍ രണ്ട് ക്യൂ കോംപ്ലക്‌സിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. 1.86 കോടി രൂപ വീതം ചെലവ് വരുന്ന മൂന്ന് ക്യൂ കോംപ്ലക്‌സുകള്‍ ഈ സീസണില്‍ നിര്‍മിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിന്റെ നിര്‍മാണത്തിനായി മരങ്ങള്‍ മുറിച്ചുനീക്കേണ്ടതായി വരും. ഇതിനായുള്ള അനുമതി വനംവകുപ്പില്‍ നിന്ന് ലഭിച്ചതായാണ് വിവരം. ശബരിമല സീസണ്‍ ആരംഭിക്കാന്‍ 45 ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാംKeywords: Kochi, Kerala, Shabarimala Pilgrims, Sabarimala master plan tender 35 crore

Post a Comment