Follow KVARTHA on Google news Follow Us!
ad

കുപ്രസിദ്ധ മോഷ്ടാവ് 'കാമാക്ഷി എസ്.ഐ' എന്ന ബിജു അറസ്റ്റില്‍

കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്.ഐ എന്നറിയപ്പെടുന്ന തങ്കമണി കാമാക്ഷി വലിയപറമ്പില്‍ ബിജുIdukki, Robbery, Case, Accused, Complaint, Arrest, Kerala, Police, Kamakshi SI Biju
ഇടുക്കി: (www.kvartha.com 20.10.2014) കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്.ഐ എന്നറിയപ്പെടുന്ന തങ്കമണി കാമാക്ഷി വലിയപറമ്പില്‍ ബിജു (38) അറസ്റ്റില്‍. കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെജി എം കുന്നിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബിജുവിനെ കുടുക്കിയത്.

വിവിധ മോഷണങ്ങളില്‍ ബിജുവിന്റെ സഹായിയായി പ്രവര്‍ത്തിച്ച കട്ടപ്പന മുളകരമേട് മണിയംകുളത്ത് വീട്ടില്‍ സനു (26) വും പിടിയിലായി. കട്ടപ്പന, നെടുംകണ്ടം, വണ്ടന്മേട്, വണ്ടിപ്പെരിയാര്‍, മുരിക്കാശേരി തുടങ്ങി ഇടുക്കിയിലെ വിവിധ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നിന്നും ബിജു നടത്തിയ നിരവധി മോഷണങ്ങളാണ് ഇതോടെ തെളിയുന്നത്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ ചുറ്റിക്കറങ്ങുന്ന പ്രതികള്‍ ആളില്ലാത്ത വീടുകളും ഏലക്കാസ്റ്റോറുകളും കാവല്‍ക്കാരില്ലാത്ത ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ നടത്തിവന്നത്.

ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കായി ശേഖരിച്ചുവച്ചിരുന്ന ഡീസലും ശാന്തിഗ്രാമിന് സമീപത്തുനിന്നും പോലീസ് കണ്ടെടുത്തു. വിവിധ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസുകളില്‍ നിന്നാണ് ഇവര്‍ ഡീസല്‍ മോഷ്ടിച്ച് സൂക്ഷിക്കുന്നത്. ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂള്‍ ഉള്‍പെടെയുള്ള വിവിധ സ്‌കൂളുകളുടെ ബസുകളില്‍ നിന്നും ഡീസലും ഇതോടൊപ്പം ബാറ്ററിയും മോഷ്ടിച്ചിരുന്നതായി പ്രതികള്‍ സമ്മതിച്ചു.

കാഞ്ചിയാര്‍ എസ്എന്‍ഡിപി ക്ഷേത്രം, പീരുമേട് മ്ലാമല ശ്രീദേവികുമാരിയമ്മന്‍ അമ്പലം, ശാന്തിഗ്രാം എസ്എന്‍ഡിപി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ച നിലവിളക്കുകളും ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന വിവിധ ഓട്ടുപാത്രങ്ങളും ഇവരില്‍ നിന്നും കണ്ടെടുത്തു. മോഷ്ടിച്ച സാധനങ്ങള്‍ തമിഴ്‌നാട്ടിലാണ് വില്‍പ്പന നടത്തിവന്നത്. മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം മദ്യപാനത്തിനും ആഢംബര വസ്തുക്കള്‍ വാങ്ങുന്നതിനുമായാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.

കാമാക്ഷി എസ്.ഐ എന്ന പേരില്‍ അറിയപ്പെടുന്ന ബിജു നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. 10 വര്‍ഷത്തിലേറെ ഇയാള്‍ ഇതിനോടകം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ലബ്ബക്കടയിലെ ഏലക്കാ സ്‌റ്റോര്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് കൂട്ടുപ്രതിയായ സനുവിനെയും കൂട്ടി മോഷണം നടത്തിവരികയായിരുന്നു. പ്രതികള്‍ മോഷണം നടത്താനുപയോഗിച്ചിരുന്ന ആയുധങ്ങളും വാഹനങ്ങളും വിവിധ തൊണ്ടിമുതലുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Robbery, Case, Accused, Complaint, Arrest, Kerala, Police, Kamakshi SI Biju. 

Post a Comment