Follow KVARTHA on Google news Follow Us!
ad

നടിയെ കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ പഞ്ചാബി ഗായകന്‍ അറസ്റ്റില്‍

മൊഹാലി: (www.kvartha.com 26.10.2014) നടിയെ കൂട്ടബലാല്‍സംഗം ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ പഞ്ചാബി ഗായകനേയും സംഘത്തേയും പോലീസ് അറസ്റ്റുചെയ്തു.Punjab, Singer, Gang Rape, Abduction, MMS, Arrested, Actress,
മൊഹാലി: (www.kvartha.com 26.10.2014) നടിയെ കൂട്ടബലാല്‍സംഗം ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ പഞ്ചാബി ഗായകനേയും സംഘത്തേയും പോലീസ് അറസ്റ്റുചെയ്തു. ജെല്ലി എന്നുവിളിക്കുന്ന ജര്‍നൈല്‍ സിംഗിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇയാളെക്കൂടാതെ 3 യുവാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തു.

Punjab, Singer, Gang Rape, Abduction, MMS, Arrested, Actress,30കാരി നടിയെ കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം നടിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

സ്വരണ്‍ സിംഗ്, മഹീന്ദര്‍ സിംഗ്, ചരണ്‍ പ്രീത് സിംഗ് എന്നിവര്‍ക്കെതിരേയും നടി പരാതി നല്‍കി. ഇവര്‍ എല്ലാവരും ജെല്ലിയുടെ മ്യൂസിക് ട്രൂപ്പിലെ അംഗങ്ങളാണ്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് നടി പാട്ട് പഠിക്കാനായി ജെല്ലിയെ സമീപിച്ചത്. ജൂലൈയില്‍ ജെല്ലിയും സംഘവും നടിയെ ഒഴിഞ്ഞ വീട്ടിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും സംഘം ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും നടി പരാതിയില്‍ വ്യക്തമാക്കുന്നു.

നടി ഗര്‍ഭിണിയായതോടെ ജെല്ലിയും സംഘവും അബോര്‍ഷന് പ്രേരിപ്പിക്കുകയും മര്‍ദ്ദിച്ച് അവശയാക്കി അബോധാവസ്ഥയില്‍ റോഡില്‍ തള്ളിയെന്നുമാണ് പരാതി. ബോധം തിരിച്ചുകിട്ടിയ നടി പോലീസ് ഹെല്പ് ലൈനിലേയ്ക്ക് വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു.

SUMMARY: Mohali: Punjabi singer Jarnail Singh alias Jelly and three others have been booked by the police for abduction, assault and gang-rape of an actress.

Keywords: Punjab, Singer, Gang Rape, Abduction, MMS, Arrested, Actress,

Post a Comment