Follow KVARTHA on Google news Follow Us!
ad

ടിവി പരിപാടികള്‍ കണ്ടതിന് വടക്കന്‍ കൊറിയയിലെ 50 പേരെ വെടിവെച്ചു കൊന്നു

ടിവി പരിപാടികള്‍ കണ്ടതിന് വടക്കന്‍ കൊറിയയിലെ 50 പേരെ വെടിവെച്ചു കൊന്നു. ശത്രു Gun attack, Report, Media, Women, Leaders, World,
സിയോള്‍: (www.kvartha.com 30.10.2014) ടിവി പരിപാടികള്‍ കണ്ടതിന് വടക്കന്‍ കൊറിയയിലെ 50 പേരെ വെടിവെച്ചു കൊന്നു. ശത്രു രാജ്യമായ തെക്കന്‍ കൊറിയന്‍ ടിവി പരിപാടികള്‍ കണ്ടതിനാണ് വടക്കന്‍ കൊറിയ ശിക്ഷ നടപ്പാക്കിയതെന്നാണ് റിപോര്‍ട്ട്.

തെക്കന്‍ കൊറിയന്‍ രഹസ്യാനേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട് പ്രകാരം ദ ടെലിഗ്രാഫ് പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പൊതുജന മധ്യത്തില്‍ വെച്ചാണ്   ശിക്ഷ നടപ്പാക്കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു.  വധശിക്ഷ ലഭിച്ചവരില്‍ വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ 101 നേതാക്കളും ഉള്‍പ്പെടുന്നു.

കൂടാതെ രാജ്യദ്രോഹകുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട കിം ജോങ് ഉന്നിന്റെ അമ്മാവന്‍ ചാങ് സോങ് തേയ്ക്കിനോട് അടുപ്പം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. തെക്കന്‍ കൊറിയന്‍ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്ന ഒപ്പറേ ഡാന്‍സുകള്‍ കണ്ടതിനും കൈക്കൂലി വാങ്ങിയതിനും സ്ത്രീകളുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനുമാണ് ഇവരെ വെടിവെച്ചു കൊന്നത്. കിംഗ് ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം പട്ടാളക്കാരാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയത്. 

അതേസമയം 1990 കാലഘട്ടത്തില്‍ വടക്കന്‍ കൊറിയയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി യുഎന്‍ അന്വേഷണ സമിതി കണ്ടെത്തുകയും റിപോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. ഈ റിപോര്‍ട്ട് രാജ്യാന്തര കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎന്‍ അധികൃതര്‍. എന്നാല്‍ റിപോര്‍ട്ട്  ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നതടക്കമുള്ള നിരവധി കുറ്റകൃത്യങ്ങള്‍ വടക്കന്‍ കൊറിയയില്‍ നടക്കുന്നതായും സമിതി കണ്ടെത്തിയിരുന്നു.

North Korean officials executed ‘for watching South Korean TV soap operas’ in

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: North Korean officials executed ‘for watching South Korean TV soap operas’ in Kim Jong-un’s latest purge, Gun attack, Report, Media, Women, Leaders, World.

Post a Comment