Follow KVARTHA on Google news Follow Us!
ad

അമേരിക്കന്‍ സന്ദര്‍ശനത്തില്‍ സന്തുഷ്ടനെന്ന് പ്രധാനമന്ത്രി

അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കാനായതിലും ബരാക് ഒബാമയെ കാണാനായതിലും Modi, Obama create new agenda to broaden cooperation, Modi, Delhi, Obama
ന്യൂഡല്‍ഹി:(www.kvartha.com 01.10.2014) അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കാനായതിലും ബരാക് ഒബാമയെ കാണാനായതിലും താന്‍ സന്തുഷ്ടനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ചേര്‍ന്നുള്ള സംയുക്ത പത്ര സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ സാമ്പത്തിക പങ്കാളിത്തം വരും വര്‍ഷങ്ങളില്‍ ഉയരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാണിജ്യ പ്രോത്സാഹന കരാറിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്താമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇരു രാജ്യവും കൂടിയാലോചിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദ വെല്ലുവിളികളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായും അതിനെതിരായ നടപടികളില്‍ പരസ്പരം സഹകരിക്കാമെന്ന് സമ്മതിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

ഊഷ്മളമായ സ്വീകരണം നല്‍കിയതിന് ബരാക് ഒബാമയ്ക്കും, അമേരിക്കന്‍ ജനതയ്ക്കും, അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Modi, Obama create new agenda to broaden cooperation, Modi, Delhi, Obama

Post a Comment